വ്യവസായ വകുപ്പിന് കീഴിലുള്ള ഭൂമിയെച്ചൊല്ലി റൂട്രോണിക്സും ഖാദിബോർഡും തമ്മിൽ തർക്കം
വ്യവസായ വകുപ്പിന് കീഴിലുള്ള ഭൂമിയെച്ചൊല്ലി സ്ഥാപനങ്ങൾ തമ്മിൽ തർക്കം. റൂട്രോണിക്സും ഖാദിബോർഡും തമ്മിലാണ് തലസ്ഥാനത്തുള്ള 28 സെന്റിനെച്ചൊല്ലി തർക്കമുണ്ടായത്. ആസ്ഥാന മന്ദിരം നിർമ്മിക്കാൻ സ്ഥലം വിട്ടു നൽകണമെന്നായിരുന്നു രണ്ടു സ്ഥാപനങ്ങളുടേയും ആവശ്യം. തർക്കമുണ്ടായതോടെ ഇരു സ്ഥാപനങ്ങൾക്കും ഭൂമി നൽകേണ്ടെന്നും വ്യവസായ വകുപ്പിന് കീഴിൽ ഇൻഡസ്ട്രീസ് എൻക്ലേവ് എന്ന പേരിൽ ഓഫീസ് സമുച്ചയം നിർമ്മിക്കാനും വ്യവസായ വകുപ്പ് തീരുമാനിച്ചു. ഖാദി ബോർഡ് ചെയർമാൻ കൂടിയായ വ്യവസായ വകുപ്പ് മന്ത്രിയുടെ പേരിൽ ആധാരം നടത്തിയിട്ടുള്ള തിരുവനന്തപുരത്തെ അമ്പലമുക്കിലെ 28 സെന്റിനു […]