എ ആര്‍ റഹ്‌മാന്റെ മകള്‍ ഖദീജ റഹ്‌മാന്‍ വിവാഹിതയായി
പ്രശസ്ത സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ മകള്‍ ഖദീജ റഹ്‌മാന്‍ വിവാഹിതയായി. റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് വരന്‍. വിവാഹം കഴിഞ്ഞ വിവരം ഖദീജയും എ ആര്‍ റഹ്‌മാനും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഖദീജയുടെ സഹോദരനും ഗായകനുമായ എ ആര്‍ അമീനും ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ‘ദൈവം ഈ ദമ്പതികളെ അനുഗ്രഹിക്കട്ടെ’ എന്ന കുറിപ്പോടെയാണ് റഹ്‌മാന്‍ വിവാഹത്തിന്റെ സന്തോഷം പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ഓഡിയോ എഞ്ചിനീയറും ബിസിനസുകാരനുമാണ് റിയാസദ്ദീന്‍. ഗായിക കൂടിയായ […]
