പവന്‍ കുമാറിന്റെ സംവിധാനം;കെജിഎഫ് നിർമാതാക്കളുടെ ചിത്രത്തിൽ ഫഹദും അപർണയും,ധൂമം
കെജിഎഫ് നിർമാതാക്കളായ ഹോംബാലെ ഫിലിംസിന്റെ പുതിയ സിനിമയിൽ ഫഹദ് ഫാസിലും അപർണ ബാലമുരളിയും.ലൂസിയ, യുടേണ്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ പവന്‍കുമാര്‍ ആദ്യമായി മലയാളത്തിലൊരുക്കുന്ന ചിത്രത്തിന് ധൂമം എന്നാണ് പേരിട്ടിരിക്കുന്നത് , . മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലൊരുക്കുന്ന ചിത്രം ഒക്ടോബര്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കും. 2023 ലായിരിക്കും ചിത്രം തിയ്യേറ്ററുകളിലെത്തുക.ഫഹദിനെയും അപര്‍ണ ബാലമുരളിയെയും കൂടാതെ റോഷന്‍ മാത്യുവും ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തിലെത്തും. പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അനീസ് നാടോടി പ്രൊഡക്ഷന്‍ ഡിസൈന്‍. ഒരുപുകച്ചുരളിന്റെ […]