Entertainment News

കെജിഎഫ് 2 ഒരു ഭീമമായ വൃക്ഷം പോലെയാണ്, അതിന്റെ നിഴലില്‍ ഒരു മരവും വളരുന്നില്ല; സിനിമയെ പ്രശംസിച്ച്‌ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ

യഷ് പ്രധാന കഥാപാത്രമായെത്തി തീയേറ്റർ കീഴടക്കി കൊണ്ടിരിക്കുന്ന കെ ജി എഫ് ചാപ്റ്റർ 2 വിനെ പ്രശംസിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ . കെ ജി എഫ് വൻ മരമാണെന്നും അതിന്റെ നിഴലിൽ മറ്റൊരു മരവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ചിത്രം ഇരുണ്ട മേഖം പോലെയാണ് അതിന്റെ പ്രഹര ശേഷി മറ്റൊല്ലാ താരങ്ങളെയും സംവിധായകരെയും ഇല്ലാതാക്കുമെന്നും ബോളിവുഡ് ഉടന്‍ ഒടിടിയ്ക്ക് വേണ്ടിമാത്രം സിനിമ ചെയ്യേണ്ടി വരുമെന്നും സംവിധായകന്‍ ട്വീറ്റ് ചെയ്തു. നേരത്തെ ബോളിവുഡ് സിനിമകളെ ദക്ഷിണേന്ത്യൻ […]

Entertainment News

ബോളിവുഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി കെ ജിഎഫ് 2 ; റോക്കി ഭായിക്ക് മുന്നിൽ ഇനി ബാഹുബലി മാത്രം

ബോക്സ് ഓഫീസിൽ വീണ്ടും പുതിയ റെക്കോഡ് സൃഷ്ടിച്ച് കെജിഎഫ് ചാപ്റ്റർ ടു. ആമിർ ഖാൻ ചിത്രം ദംഗലിനെ പിന്തള്ളി ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമായി കെ ജി എഫ് ചാപ്റ്റർ 2 . 400 കോടിയോടടുത്തിരിക്കുകയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ ബോക്സ് ഓഫീസ് കലക്ഷൻ. ബാഹുബലി ദി കൺക്ലൂഷനാണ് ഒന്നാം സ്ഥാനത്ത്. 510. 99 കോടിയാണ് ബാഹുബലിയുടെ ബോക്‌സ് ഓഫീസ് കലക്ഷന്‍. നേരത്തെ രണ്ടാം സ്ഥാനത്തായിരുന്ന ദം​ഗൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 387.38 […]

Entertainment News

15 ദിവസങ്ങൾ കൊണ്ട് 1000 കോടിയും കടന്ന് കെ ജി എഫ് ചാപ്റ്റർ 2; 1000 കോടി ക്ലബിൽ ഇടം നേടുന്ന നാലാമത്തെ ചിത്രം

  • 30th April 2022
  • 0 Comments

ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച് യഷ് നായകനായ തെന്നിന്ത്യൻ സിനിമ കെ ജി എഫ് ചാപ്റ്റർ 2 . പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് 15 ദിവസങ്ങൾ കൊണ്ട് ചിത്രം 1000 കോടി ക്ലബ്ബിൽ കടന്നിരിക്കുകയാണ്. ഇതോടെ ഇന്ത്യൻ ബോക്സോഫീസിൽ ഏറ്റവും അധികം രൂപ നേടിയ സിനിമകളുടെ പട്ടികയിൽ നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് കെജിഎഫ്. 1000 കോടി ക്ലബിൽ ഇടം നേടുന്ന നാലാമത്തെ ചിത്രം കൂടെയാണ് കെജിഎഫ് ചാപ്റ്റർ 2.രാജമൗലി സംവിധാനം ചെയ്ത ‘ബാഹുബലി’, ‘ആർ ആർ ആർ’, […]

Entertainment News

മാര്യേജ്.. മാര്യേജ്.. മാര്യേജ്.. ഐ ഡോണ്ട് ലൈക് ഇറ്റ് സോഷ്യൽ മീഡിയയിൽ ആറാടി വൈറൽ കല്യാണകത്ത്

  • 22nd April 2022
  • 0 Comments

റെക്കോർഡുകൾ തകർത്ത് യാഷിന്റെ കെജിഎഫ് 2തിയറ്റുകളിൽ മുന്നേറുകയാണ്.ഇന്ത്യയിലും വിദേശത്തുമായി പ്രേക്ഷകരാല്‍ തിങ്ങി നിറഞ്ഞാണ് സിനിമയുടെ ഓരോ പ്രദര്‍ശനവും നടക്കുന്നത്. ചിത്രത്തിലെ ഡയലോ​ഗുകളും പാട്ടും സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ ശ്രദ്ധനേടിയിട്ടുണ്ട് . ഇപ്പോഴിതാ ഒരു വിവാഹ ക്ഷണക്കത്താണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.കർണാടക സ്വദേശി ചന്ദ്രശേഖറിന്റേതാണ് കല്യാണക്കത്ത്. അടുത്ത മാസം പതിമൂന്നിനാണ് കർണാടകക്കാരി തന്നെയായ ശ്വേതയെ ചന്ദ്രശേഖർ വിവാഹം ചെയ്യുന്നത്. വധൂവരന്മാരുടെ വിരങ്ങൾക്ക് താഴെയാണ് കെജിഎഫിലെ ഹിറ്റ് ഡയലോ​ഗ് മറ്റൊരു രീതിയിൽ അച്ചടിച്ചിരിക്കുന്നത്. “മാര്യേജ്….മാര്യേജ്…മാര്യേജ്…ഐ ഡോണ്ട് ലൈക് ഇറ്റ്..ഐ അവോയ്ഡ്..ബട്ട് […]

Entertainment News

കെ.ജി.എഫ്. പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ തർക്കം, വെടിവെപ്പ്,യുവാവിന് പരിക്കേറ്റു

  • 21st April 2022
  • 0 Comments

കെജിഎഫ്: ചാപ്റ്റർ 2 പ്രദർശനത്തിനിടെ കർണാടകയിൽ വെടിവെപ്പ്.തര്‍ക്കത്തെത്തുടര്‍ന്ന് ഹവേരി ജില്ലയിലെ തീയേറ്ററിൽ നിന്നാണ് യുവാവിന് വെടിയേറ്റത്.പരിക്കേറ്റയാളെ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റി.വസന്തകുമാര്‍ എന്ന ആൾ സിനിമകാണാനായി ഹവേരിയിലെ തിയേറ്ററിലെത്തുകയും സിനിമയ്ക്കിടെ മുന്നിലെ സീറ്റിലേക്ക് വസന്തകുമാര്‍ കാല്‍വെച്ചതോടെ തർക്കം ആരംഭിക്കുകയായിരുന്നു . മുന്നിലിരുന്നയാള്‍ ഇത് ചോദ്യംചെയ്യുകയും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തു. തര്‍ക്കത്തിനൊടുവില്‍ പുറത്തേക്കുപോയ മുന്‍സീറ്റുകാരന്‍ കൈത്തോക്കുമായി തിരിച്ചെത്തി വസന്തകുമാറിനുനേരെ വെടിവെക്കുകയായിരുന്നു. വെടിവെച്ചയാൾ ഒളിവിലാണ്, ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ലൈസൻസുള്ള തോക്ക് കൈവശമുള്ളവരുടെ പട്ടികയും പരിശോധിച്ചുവരികയാണെന്നും പൊലീസ് […]

Entertainment News

ബീസ്റ്റും ഒടിയനും ഔട്ട്; ചരിത്രം സൃഷ്ടിച്ച് കെ ജി എഫ് ചാപ്റ്റർ 2; ഓപ്പണിങ് കളക്ഷനിൽ ഒന്നാമത്

  • 15th April 2022
  • 0 Comments

റിലീസ് ചെയ്ത് ഒരു ദിനം പിന്നിടുമ്പോൾ ചരിത്രം സൃഷ്ടിച്ച് യാഷ് ചിത്രം കെ ജി എഫ് ചാപ്റ്റർ 2. കേരളത്തിൽ ഓടിയന്റെയും ബീസ്റ്റിന്റെയും ഒന്നാം ദിന കളക്ഷൻ തകർത്ത് ചിത്രം ഒന്നാം സ്ഥാനത്തായി. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രം കേരളത്തില്‍ നിന്ന് ആദ്യദിനം 7.3 കോടി കളക്ഷൻ നേടിയെന്നാണ് സൂചന . ഒടിയന്റെ കളക്ഷന്‍ 7.2 കോടി ആയിരുന്നു. ബീസ്റ്റ് ആദ്യദിനത്തിൽ കേരളത്തിൽ നിന്ന് 6.6 കോടി നേടിയെന്നാണ് അനലിസ്റ്റുകൾ അറിയിക്കുന്നത്. അതെ സമയം കെ […]

error: Protected Content !!