കേശവദാസപുരത്ത് വായോധികയെ കൊലപ്പെടുത്തി കിണറ്റിലിട്ട സംഭവം;പ്രതിആദം അലി അറസ്റ്റിൽ,ഇന്ന് കേരളത്തിലേക്കെത്തിക്കും
കേശവദാസപുരത്ത് വായോധികയെ കൊലപ്പെടുത്തി കിണറ്റിലിട്ട കേസിൽ പ്രതി ആദം അലിയെ കേരള പൊലീസ് അറസ്റ്റ് ചെയ്തു.ചെന്നൈയിലെത്തിയാണ് പ്രത്യേക സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ പ്രതിയുമായി സംഘം തിരുവനന്തപുരത്തെത്തും. മോഷണത്തിനായാണ് കൊലപാതകമെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണ സംഘം. മനോരമയുടെ നഷ്ടപ്പെട്ട സ്വര്‍ണം വീണ്ടെടുക്കാനുള്ള ശ്രമവും തെളിവെടുപ്പും നടത്തും. കൊലപാതകത്തിൽ ആദമിന്‍റെ ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കൾക്കും പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ആദം അലിക്ക് ഒറ്റയ്ക്ക് ഇതൊക്കെ സാധിക്കുമോയെന്ന സംശയത്തിലാണ് പൊലീസ്. അതുകൊണ്ടുതന്നെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കും. ഇന്നലെ വൈകിട്ട് […]