സ്വർണക്കള്ളകടത്ത് കേസ് : പ്രതി സന്ദീപ് നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി
തിരുവനന്തപുരം : സ്വർണക്കള്ളകടത്ത് കേസിലെ പ്രധാന പ്രതി സന്ദീപ് നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. 60 ദിവസം കഴിഞ്ഞ് ഇഡി കുറ്റപത്രം സമർപ്പിച്ചതുകൊണ്ട് തന്റെ കക്ഷിക്ക് സ്വാഭാവിക ജാമ്യം നൽകണമെന്നാണ് സന്ദീപിന്റെ അഭിഭാഷക വിജയം കോടതിയെ അറിയിച്ചത്.എന്നാൽ കോടതി അത് തള്ളുകയായിരുന്നു . എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിൽ പ്രതികൾക്കെതിരെ അന്വേഷണ സംഘം പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും സ്വപ്ന സുരേഷിന് […]
