ഗോത്രകലകൾ അടക്കം കലാരൂപങ്ങളെ എങ്ങനെ കലോത്സവത്തിൽ ഉൾചേർക്കാം എന്നത് സംബന്ധിച്ച് വിശദമായ പരിശോധന ഉണ്ടാകുമെന്ന് ശിവൻകുട്ടി
61 -) മത് സംസ്ഥാന സ്കൂൾ കലോത്സവത്തെ കോഴിക്കോട് എല്ലാതരത്തിലും വരവേറ്റിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.ഇനിയങ്ങോട്ട് കലയുടെ രാപ്പകലുകളാണ്. എല്ലാതവണത്തെയും എന്നപോലെ ഈ തവണയും കോഴിക്കോട്ടുകാർ ഈ മഹാമേളയെ നെഞ്ചോട് ചേർക്കുമെന്ന് തീർച്ച. ഈ മണ്ണിൽ നിൽക്കുമ്പോൾ ചരിത്രത്തിന്റെ തിരമാലയുടെ ശബ്ദം കേൾക്കുന്നുണ്ട്. സ്നേഹത്തിന്റെ,സാഹോദര്യത്തിന്റെ, അവകാശ പോരാട്ടങ്ങളുടെ മണ്ണാണിത്. ഗസലും നാടകഗാനങ്ങളും എല്ലാം ആസ്വദിക്കുന്ന ജനസമൂഹത്തിന്റെ നാടാണിത് . ബാബുക്കയും കോഴിക്കോട് അബ്ദുൽ ഖാദറുമൊക്കെ നടന്ന് തീർത്ത വഴികൾ. എസ് കെ പൊറ്റക്കാടും ബഷീറും എംടിയും […]
