മികവിന്റെ കേന്ദ്രങ്ങളായി 90 സ്‌കൂളുകൾ കൂടി സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മികവിന്റെ കേന്ദ്രങ്ങളായി 90 സ്‌കൂൾകെട്ടിടങ്ങൾ കൂടി സർക്കാരിന്റെ നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി സർക്കാർ നാടിന് സമർപ്പിച്ചു . 54 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു. കിഫ്ബിയുടെ അഞ്ച് കോടി ധനസഹായത്തോടെയുള്ള നാലും മൂന്ന് കോടി ധനസഹായത്തോടെ 20 ഉം നബാർഡ് ധനസഹായത്തോടെയുള്ള നാലും പ്ലാൻ ഫണ്ടുപയോഗിച്ച് നിർമിച്ച 62 ഉം സ്‌കൂൾ കെട്ടിടങ്ങളാണ് ഇന്ന് ഉദ്ഘാടനം നിർവഹിച്ചത് . കോവിഡ് പ്രതിസന്ധി താല്‍ക്കാലികമാണ്, ഈ പ്രതിസന്ധിയെ […]