‘തുറിച്ച് നോക്കണ്ട! ഒന്ന് ചിന്തിക്കൂ…. ഞാനും നീയുമെല്ലാം എങ്ങനെയുണ്ടായി?’; കേരള വര്‍മ്മ കോളേജില്‍ വീണ്ടും എസ് എഫ് ഐയുടെ ഫ്‌ളക്‌സ് വിവാദമാവുന്നു
തൃശൂര്‍ കേരള വര്‍മ്മ കോളെജില്‍ വീണ്ടും എസ്എഫ്‌ഐയുടെ ഫ്‌ളക്സ് വിവാദമാവുന്നു. നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് ക്യാമ്പസിനകത്ത് എസ്എഫ്ഐ സ്ഥാപിച്ച ഫ്‌ളക്സുകള്‍ക്കെതിരെ വിമര്‍ശനവുമായി വലതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും എബിവിപിയുമാണ് രംഗത്തുവന്നത്. ക്യാമ്പസിനകത്ത് അശ്ലീലത കലര്‍ന്ന ഫ്‌ളക്സുകള്‍ സ്ഥാപിച്ചുവെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം. ‘തുറിച്ച് നോക്കണ്ട! ഒന്ന് ചിന്തിക്കൂ… ഞാനും നീയുമെല്ലാം എങ്ങനെയുണ്ടായി’ എന്ന ക്യാപ്ഷനോടെ സ്ഥാപിച്ച ഫ്‌ളക്സും, Fuck your nationalism, We Are all Earth Lings’ എന്ന ക്യാപ്ഷനിലുള്ള മറ്റൊരു ഫ്‌ളക്‌സുമാണ് വിവാദമായിരിക്കുന്നത്. രണ്ടാമത്തെ […]
