Kerala kerala politics

പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; സംഘടന സംവിധാനം ശക്തിപ്പെടുത്തുമെന്ന് കെ മുരളീധരൻ

  • 9th September 2023
  • 0 Comments

ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ആവർത്തിച്ച് കെ.മുരളീധരൻ. മുൻപ് പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണ് എന്നാണ് കെ.മുരളീധരൻ പറയുന്നത്. വടകരയിൽ ആര് നിന്നാലും യുഡിഎഫിന് ജയിക്കാം എന്നും പ്രചരണത്തിന് താനും ഉണ്ടാകും എന്നും മുരളീധരൻ വ്യക്തമാക്കി. പുതുപ്പള്ളിയിലെ വിജയം കോണ്‍ഗ്രസിന് ഊർജ്ജം നൽകുന്നു.നേതൃത്വം ഒരിടത്ത് കേന്ദ്രീകരിച്ച് പ്രവർത്തിച്ചത് ഗുണം ചെയ്തു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇത് സാധ്യമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ സംഘടന സംവിധാനം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.പുതുപ്പള്ളി വിജയത്തിന് പിന്നിൽ ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ചു.സഹതാപം രണ്ട് തരത്തിൽ […]

Kerala News

പൊട്ടത്തരത്തിന് മറുപടിയില്ല സന്ദീപ് വാര്യർക്ക് മറുപടിയുമായി എം.വി ജയരാജന്‍

  • 3rd September 2020
  • 0 Comments

കണ്ണൂര്‍: മുഖ്യമന്ത്രി വിദേശയാത്ര നടത്തിയ സമയം വ്യാജ ഒപ്പ് ഇട്ടു നൽകിയെന്ന ആരോപണത്തിൽ സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി സി.പി.ഐ.എം നേതാവ് എം.വി ജയരാജന്‍. പൊട്ടത്തരത്തിന് മറുപടിയില്ലെന്നു പറഞ്ഞ അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസ് എങ്ങനെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയെന്നത് അദ്ദേഹത്തോട് ചോദിച്ചാല്‍ അറിയാമെന്നും ഡിജിറ്റല്‍ ഒപ്പിനെ പറ്റി മാത്രമല്ല ഡിജിറ്റല്‍ ഇന്ത്യയെ പറ്റി അവര്‍ക്കാണ് കൂടുതല്‍ അറിയുകയെന്നും എം.വി ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ജയരാജനെ മാറ്റിയതെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചിരുന്നു.

error: Protected Content !!