Kerala

‘കേരളയല്ല; കേരളം’ പ്രമേയം പാസാക്കി നിയമസഭ

  • 9th August 2023
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമധേയം ‘കേരള’ എന്നതിന് പകരം ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി. ‘കേരളം’ എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന ചട്ടം 118 പ്രകാരമുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. പേര് ഭേദഗതിപ്പെടുത്തുന്നതിനുവേണ്ട അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് നിയമസഭ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ‘നമ്മുടെ സംസ്ഥാനത്തിന്റെ നാമധേയം മലയാള ഭാഷയില്‍ കേരളം എന്നാണ്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ടത് 1956 നവംബര്‍ 1-നാണ്. കേരളപ്പിറവി ദിനവും നവംബര്‍ 1-നാണ്. മലയാള […]

Kerala Local News

തങ്ങളുടെ പൊന്നോമന മകളെ തിരികെ കിട്ടുമെന്ന പ്രതീക്ഷ, ലഭിച്ചത് ചേതനയറ്റശരീരം: വേദനയോടെ മാതാപിതാക്കൾ

  • 29th July 2023
  • 0 Comments

ആലുവ: തങ്ങളുടെ പൊന്നോമന മകളെ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അഞ്ചുവയസ്സുകാരി ചാന്ദ്നിയുടെ‌ അച്ഛനും അമ്മയും. എന്നാൽ അവരെ കാത്തിരുന്നതാകട്ടെ തീരാത്ത വേദനയും. മകൾ തിരിച്ചുവരില്ലെന്നും അവൾ കൊല്ലപ്പെട്ടെന്നുമുള്ള സത്യം ഉൾക്കൊള്ളാന്‍ കഴിയാത്ത നിലയിലാണ് ചാന്ദ്നിയുടെ മാതാപിതാക്കൾ. കൂട്ട നിലവിളികള്‍ ഉയരുമ്പോൾ കണ്ടുനിൽക്കുന്നവർക്കും സഹിക്കാനാവുന്നില്ല. കൊല്ലപ്പെട്ടത് ചാന്ദ്നി തന്നെയെന്നു പിതാവിനെ സ്ഥലത്തെത്തിച്ചു സ്ഥിരീകരിച്ചു. മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെയും നീതു കുമാരിയുടെയും മകളാണു കൊല്ലപ്പെട്ട ചാന്ദ്നി. തായിക്കാട്ടുകര സ്കൂൾ കോംപ്ലക്സിൽ ഒന്നാം […]

Kerala News

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’; മഴക്കാല പ്രത്യേക പരിശോധനയ്ക്ക് സ്‌പെഷ്യൽ സ്‌ക്വാഡുകൾ: മന്ത്രി വീണാ ജോർജ്

  • 27th June 2023
  • 0 Comments

തിരുവനന്തപുരം : ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാമ്പയിന്റെ ഭാഗമായി മഴക്കാലത്ത് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സ്‌പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ച് പ്രത്യേക പരിശോധനകൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ട്രോളിംഗ് നിരോധനം ആരംഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. മത്സ്യ ഹാർബറുകൾ, ലേല കേന്ദ്രങ്ങൾ, മത്സ്യ മാർക്കറ്റുകൾ, ചെക്ക്‌പോസ്റ്റുകൾ, വാഹനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തി വരുന്നു. റെയിൽവേയുമായി സഹകരിച്ചും പരിശോധന നടത്തി വരുന്നു. കൂടുതൽ ശക്തമായ പരിശോധന തുടരുന്നതാണ്. […]

Kerala

വീട്ടിലെ മാലിന്യവും സാനിറ്ററി പാഡുകളും ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയറ്റിൽ തള്ളുന്നു; കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാ‍ർ തങ്ങളുടെ വീടുകളിലെ മാലിന്യം ഓഫീസിലെ ബക്കറ്റിൽ തള്ളുന്ന സംഭവത്തിൽ നടപടി. വീട്ടിലെ മാലിന്യം സെക്രട്ടറിയേറ്റിൽ തള്ളുന്നതു വിലക്കി ഹൗസ് കീപ്പിങ് സെൽ സർക്കുലർ ഇറക്കി. നിർദേശം ലംഘിച്ചാൽ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. സെക്രട്ടറിയേറ്റ് വളപ്പിൽ നായ്ക്കൾക്ക് ഭക്ഷണം നൽകി സംരക്ഷിക്കരുതെന്നും ഉത്തരവിൽ പറയുന്നു. സെക്രട്ടറിയേറ്റ് ശുചീകരിക്കുന്നതിൻ്റെ ഭാഗമായാണ് പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിങ് സെൽ സർക്കുല‍ർ പുറപ്പെടുവിച്ചത്. വീട്ടിലെ മാലിന്യം ജീവനക്കാ‍ർ സെക്രട്ടറിയേറ്റിൽ കൊണ്ടുതള്ളുന്നത് പതിവായതോടെയാണ് നടപടി. സെക്രട്ടറിയേറ്റിൽ സ്ഥാപിച്ചിട്ടുള്ള ബക്കറ്റുകളിലെ മാലിന്യം തരംതിരിച്ചപ്പോൾ […]

News

അക്ഷരമഹത്വമാണ് മലയാളികൾക്ക് എം.ടിയെന്ന് പിണറായി, സ്വർണ ബ്രേസ്‌ലറ്റ് സമ്മാനിച്ച് മമ്മൂട്ടി

കേരളീയ ജീവിതത്തിന്റെ സൗന്ദര്യവും സങ്കീർണതയും തന്റെ എഴുത്തിൽ പകർന്നുവച്ച് മലയാളിയുടെ കലാസാംസ്കാരിക മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന അക്ഷരമഹത്വമാണ് മലയാളികൾക്ക് എം.ടി. വാസുദേവൻ നായരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരൂർ തുഞ്ചൻ പറമ്പിൽ നടന്ന ‘സാദരം– എംടി ഉത്സവം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷ സ്വഭാവം ശക്തിപ്പെടുത്തുന്ന ജനകീയ കേന്ദ്രമായി അദ്ദേഹം തുഞ്ചൻ പറമ്പിനെ വളർത്തിയെടുത്തു. എല്ലാവർക്കും ഉപകാരപ്രദമായ എംടിയുടെ ജീവിതം നവതയിലെത്തിനിൽക്കുന്നു എന്നുള്ളത് മലയാളികളുടെ സന്തോഷ വേളയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ നടൻ മമ്മൂട്ടി മുഖ്യാതിഥിയായി എത്തിയിരുന്നു. […]

Local News

മലയാളി ദമ്പതികൾ കുവൈത്തിൽ മരിച്ച നിലയിൽ

പത്തനംതിട്ട/ കുവൈത്ത് സിറ്റി: മലയാളി ദമ്പതികളെ കുവൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. പത്തനംതിട്ട പൂങ്കാവ് പൂത്തേത്ത് സൈജു സൈമൺ, ഭാര്യ ജീന എന്നിവരെയാണ് മരിച്ചത്. സൈജുവിനെ കെട്ടിടത്തിൽ നിന്നു വീണുമരിച്ച നിലയിലും ജീനയെ വീട്ടിനുള്ളിൽ മരിച്ചനിലയിലുമാണു പൊലീസ് കണ്ടെത്തിയത്. ജീനയെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറയുന്നു. സാൽമിയയിൽ താമസിക്കുന്ന കെട്ടിടത്തിൽനിന്നു വീണു മരിച്ചനിലയിൽ സൈജുവിനെയാണ് ആദ്യം കണ്ടത്. പിന്നീട് പൊലീസെത്തി ഫ്ലാറ്റിന്റെ പൂട്ടു തകർത്ത് അകത്തു കയറിപ്പോൾ കുത്തേറ്റു മരിച്ചനിലയിൽ ജീനയെ കണ്ടെത്തുകയായിരുന്നു. ഒരു […]

Kerala

സർക്കസ് കുലപതി ജെമിനി ശങ്കരൻ ഇനി ഓർമകളിൽ മാത്രം

  • 24th April 2023
  • 0 Comments

കണ്ണൂർ: ആധുനിക ഇന്ത്യൻ സർക്കസിന്റെ കുലപതിയും ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളുടെ ഉടമയുമായിരുന്ന ജെമിനി ശങ്കരൻ എന്ന മൂർക്കോത്ത് വേങ്ങക്കണ്ടി ശങ്കരൻ (എം.വി.ശങ്കരൻ–99) അന്തരിച്ചു. രാത്രി 11.40ന് കൊയിലി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ പയ്യാമ്പലത്ത് നടത്തും. ഇന്ത്യൻ സർക്കസിനെ ലോകശ്രദ്ധയിൽ കൊണ്ടുവന്നവരിൽ പ്രമുഖനായിരുന്നു അദ്ദേഹം. 1924 ജൂൺ 13ന് തലശ്ശേരിക്കടുത്ത് കൊളശ്ശേരിയിൽ കവിണിശ്ശേരി രാമൻ നായരുടെയും മുർക്കോത്ത് കല്യാണി അമ്മയുടെയും മകനായി ജനനം. ഏഴാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തലശ്ശേരി കീലേരി […]

Kerala

വെെക്കം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള 6 ജാഥകള്‍ക്ക് 27ന് തുടക്കം

  • 15th March 2023
  • 0 Comments

നവോത്ഥാന കേരളത്തിന് അടിത്തറ പാകിയ വൈക്കം സത്യാഗ്രഹത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷപരിപാടികള്‍ കോട്ടയം വൈക്കത്ത് മാര്‍ച്ച് 30 ന് എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ ഉദ്ഘാടനം ചെയ്യുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണണ്‍ അറിയിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മാര്‍ച്ച് 27, 28, 29 തീയതികളിലായി മഹാത്മജി ഛായാചിത്ര ജാഥ, വൈക്കം വീരര്‍ ഛായാചിത്ര ജാഥ, കേരള നവോത്ഥാന സ്മൃതിജാഥ,അയിത്തോച്ചാടന ജ്വാലാപ്രയാണം,വൈക്കം സത്യാഗ്രഹ രക്തസാക്ഷി സ്മൃതിചിത്ര ജാഥ,മലബാര്‍ നവോത്ഥാനനായക ഛായാചിത്ര ജാഥ […]

Kerala News

മുല്ലപെരിയാർ വിഷയം;കേസ് പരിഗണിക്കുന്നത് മാറ്റി തീരുമാനം കേരളത്തിന്റെ ആവശ്യം പരിഗണിച്ച്

  • 13th November 2021
  • 0 Comments

മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കുന്നത് അടുത്തയാഴ്ചയിലേക്ക് മാറ്റി സുപ്രീം കോടതി.വിഷയം ഒറ്റത്തവണ തീര്‍പ്പാക്കാന്‍ കഴിയുന്നതല്ലെന്ന് പറഞ്ഞ കോടതി വിഷയം കൈകാര്യം ചെയ്യുന്നത് സാഹചര്യം രൂപപെടുന്നതിനനുസരിച്ചായിരിക്കുമെന്നും പുതിയ വസ്തുതകള്‍ വരുമ്പോള്‍ അതുകൂടി പരിഗണിച്ചായിരിക്കും മുന്നോട്ടുപോകുകയെന്നും ജസ്റ്റിസ്റ്റിസുമാരായ എ. എം. ഖാന്‍വില്‍ക്കര്‍, സി. ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 22ന് കേസ് വീണ്ടും പരിഗണിക്കും. തമിഴ്‌നാടിനുവേണ്ടി ശേഖര്‍ നാഫ്ത ഉള്‍പ്പെടുന്ന സംഘവും കേരളത്തിനുവേണ്ടി ജയ്ദീപ് ഗുപ്തയുമാണ് കേസ് വാദിക്കുന്നത്. തമിഴ്‌നാട് തയാറാക്കിയ റൂള്‍ കര്‍വ് പുനഃപരിശോധിക്കണമെന്ന് അടുത്ത വാദത്തില്‍ […]

Kerala News

കേരളം നികുതി കുറയ്ക്കില്ല,കേന്ദ്രത്തിന്റെ നടപടി പോക്കറ്റടിക്കാരന്റെ ന്യായം പറച്ചിലെന്ന് ധനമന്ത്രി

  • 4th November 2021
  • 0 Comments

സംസ്ഥാനനികുതി കേരളം കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.സ്‌പെഷ്യല്‍ എക്‌സൈസ് നികുതിയാണ് കേന്ദ്രം കുറച്ചത്. ഇതിന്റെ വിഹിതം സംസ്ഥാനത്തിന് ലഭിക്കുന്നില്ല. പെട്രോള്‍, ഡീസല്‍ വില കുറച്ച കേന്ദ്രത്തിന്റെ നടപടി പോക്കറ്റടിക്കാരന്റെ ന്യായം പോലെയാണെന്ന് ധനമന്ത്രി പറഞ്ഞു കഴിഞ്ഞ ആറ് വര്‍ഷമായി ഡീസലിന് സംസ്ഥാനം നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല, എന്നാല്‍ ഒരു തവണ കുറയ്ച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.അടുത്തിടെയായി 30 രൂപയില്‍ അധികമാണ് ഇന്ധന വിലയില്‍ കേന്ദ്രം വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. ഇത്തരത്തില്‍ വലിയ വര്‍ദ്ധന വരുത്തി അതില്‍ കുറച്ച് കുറയ്ക്കുകയാണ് […]

error: Protected Content !!