കോഴിക്കോടൻ കാഴ്ചകൾ കണ്ട് ബ്ലോഗർമാർ മടങ്ങി
കടലുണ്ടിയിൽ കയർ പിരിച്ചും ബേപ്പൂരിലെ ഉരു നിർമ്മാണം പഠിച്ചും ബ്ലോഗർമാർ കോഴിക്കോടിന്റെ വിനോദസഞ്ചാര വൈവിധ്യം അടുത്തറിഞ്ഞു. കോഴിക്കോടിന്റെ സുന്ദരദൃശ്യങ്ങൾ ലോകത്തിന് മുന്നിലെത്തിക്കാൻ വിദേശികളടക്കമുള്ള ബ്ലോഗർമാർ കേരള ബ്ലോഗ് എക്സ്പ്രസിന്റെ ഭാഗമായി രാവിലെയാണ് ജില്ലയിൽ പര്യടനം തുടങ്ങിയത്. 19 രാജ്യങ്ങളിൽ നിന്നുള്ള 25 ബ്ലോഗർമാരാണ് യാത്രാ സംഘത്തിലുള്ളത്. കടലുണ്ടിയിലാണ് ബ്ലോഗർമാർ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമായത്. ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളിൽ മാതൃകാ പദ്ധതിയായ വില്ലേജ് ലൈഫ് എക്സ്പീരിയൻസ് സ്ട്രീറ്റിലെ കയർ സൊസൈറ്റിയും നെയ്ത്തു കേന്ദ്രവും അവർ സന്ദർശിച്ചു. കയർ […]