ഓസീസ് എ ലീഗില്‍ നിന്നുള്ള ഒരു കിടിലന്‍ താരം ബ്ലാസ്റ്റേഴ്സിലേക്ക്
കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് ഓസീസ് എ ലീഗില്‍ നിന്ന് പുതിയ താരമെത്തുന്നു. 25 കാരനായ ഫോര്‍വേഡ് ജോര്‍ദാന്‍ മുറേയാണ് ക്ലബുമായി കരാര്‍ ഒപ്പിടാന്‍ ഇരിക്കുന്നത്. 3.33 കോടി രൂപയാണ് താരത്തിന്റെ വിപണി മൂല്യം. നിലവില്‍ കളിച്ചു കൊണ്ടിരിക്കുന്ന സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്സ് താരത്തിന് റിലീസിങ് ക്ലോസ് നല്‍കിയിട്ടുണ്ട്. മുറേയുടെ ഇന്ത്യയിലേക്കുള്ള വരവിനെ കുറിച്ച് ഓസീസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഐഎസ്എല്‍ ഏഴാം പതിപ്പില്‍ ഇംഗ്ലീഷ് സൂപ്പര്‍ ഫോര്‍വേഡ് ഗാരി ഹൂപ്പര്‍ക്കൊപ്പമായിരിക്കും മുറേ പന്തു തട്ടുക. നോര്‍വിച്ച് സിറ്റിയിയിലും സെല്‍റ്റിക്കിലും […]