പ്രധാന മന്ത്രി ഒരു ദിനം നേരത്തെയെത്തും; കേരള സന്ദർശനം ഇരുപത്തിനാലിന്
കേരള സന്ദർശനം ഒരു ദിവസം നേരത്തെയാക്കി പ്രധാന മന്ത്രി നരേന്ദ്ര മോദി . ഏപ്രില്‍ 25-ന് നടക്കേണ്ട സന്ദര്‍ശനം 24-ലേക്കാണ് മാറ്റിയത്. നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ പ്രചരണ പരിപാടി ഉണ്ടായതുകൊണ്ടാണ് കേരളത്തിലെ സന്ദർശനം നേരത്തെയാക്കിയത്. കേരളത്തിലെ ലോകസഭാ തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രചാരണത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ കേരള സന്ദർശനം. കൊച്ചിയിൽ നടക്കുന്ന റാലിയിലും തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന യുവം പരിപാടിയിലും മോദി പങ്കെടുക്കും. അടുത്തിടെ കോൺഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ അനിൽ ആന്റണി […]