പഠിക്കാൻ വിദ്യാർത്ഥികളില്ല, കേരളത്തിലെ സർവകലാശാലകളിൽ മൂവായിരത്തോളം ബിരുദ സീറ്റുകളിലൊഴിവ്
തിരുവനന്തപുരം : പഠിക്കാൻ വിദ്യാർത്ഥികളില്ലാതെ കേരളത്തിലെ സർവകലാശാലകൾ. കേരളത്തിലെ വിവിധ സർവകലാശാലകളിലായി മൂവായിരത്തോളം ബിരുദ സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് നിയമ യുദ്ധങ്ങളും രാഷ്ട്രീയ തർക്കങ്ങളും നടക്കുന്നതിനിടയിലാണ് കേരളത്തിലെ വിദ്യാർത്ഥികൾ ഇവിടുത്തെ സർവ്വകലാശാലകൾ ഉപേക്ഷിക്കുന്നതിന്റെ കണക്കുകൾ പുറത്തു വരുന്നത്. നാക് അക്രഡിറ്റേഷൻ എ പ്ലസ്പ്ലസ് യോഗ്യത ലഭിച്ച കേരള സർവകലാശാലയിലടക്കം അഡ്മിഷൻ നടപടികൾ അവസാനിക്കുമ്പോൾ നൂറുകണക്കിന് സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. കേരള യൂണിവേഴ്സിറ്റിക്ക് കീഴിലെ 14 ഗവൺമെൻറ് കോളേജുകളിൽ 192 സീറ്റുകളും, 39 എയ്ഡഡ് […]
