ഇന്ധന വില വർധനയിൽപ്രതിഷേധം; മാർച്ച് രണ്ടിന് വാഹന പണിമുടക്ക്

  • 24th February 2021
  • 0 Comments

ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് മാർച്ച് രണ്ടിന് വാഹന പണിമുടക്ക്. സംസ്ഥാനത്തെ മോട്ടോർ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളുമാണ് സംയുക്ത പണിമുടക്കിന് ആഹ്വാനം നൽകിയിട്ടുള്ളത്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. ഇന്ധനവില വർധന മോട്ടോർ വ്യവസായ മേഖലയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതായി ട്രേഡ് യൂണിയനുകൾ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ എക്സൈസ് നികുതി, അഡീഷണൽ എക്സൈസ് നികുതി, സർചാർജ് തുടങ്ങിയവ കുത്തനെ ഉയർത്തിയതും സ്വകാര്യ പെട്രോളിയം കമ്പനികൾക്ക് കൊള്ള ലാഭമുണ്ടാക്കാൻ അവസരമൊരുക്കുന്നതുമാണ് ഇന്ധനവില വർധനയ്‌ക്ക്‌ പിന്നിലെന്നും […]

ദേശീയ പണിമുടക്ക്;അധികാരത്തിൽ വന്ന ശേഷം മോദി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി- എളമരം കരീം

  • 26th November 2020
  • 0 Comments

കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് പുരോഗമിക്കവേ പണിമുടക്ക് വിജയമാണെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം പി വ്യക്തമാക്കി. പണിമുടക്കിൽ സംസ്ഥാനം ഏറെക്കുറേ സ്തംഭിച്ച അവസ്ഥയിലാണ്.അധികാരത്തിൽ വന്ന ശേഷം മോദി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് തൊഴിലാളികളുടെ പണിമുടക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് പണിമുടക്കിയ തൊഴിലാളികൾ സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. സിഐടിയു ദേശീയ വൈസ് പ്രസിഡന്‍റ് […]

നവംബർ 26 ന് നടക്കുന്ന ദേശീയ പണിമുടക്കിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കില്ല പൊതുഗതാഗതം ഉണ്ടാകില്ല

  • 21st November 2020
  • 0 Comments

നവംബർ 26 വ്യാഴാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കില്ലെന്നും പൊതുഗതാഗതം ഉണ്ടാകില്ലെന്നും സംയുക്ത സമരസമിതി അറിയിച്ചു. അതേസമയം പാല്, പത്രം, ടൂറിസം ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങൾ പണിമുടക്കിൽ നിന്ന് ഒഴിവാക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തില്ല. സംസ്ഥാനത്ത് ഒരുകോടി അറുപത് ലക്ഷം പേർ പണിമുടക്കിൽ പങ്കെടുക്കുമെന്നാണ്പ്രതീക്ഷയെന്ന് ട്രേഡ് യൂണിയൻ നേതാക്കള്‍ അറിയിച്ചു.കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരായാണ് ഐഎൻടിയുസി, സിഐടിയു , എഐടിയുസി അടക്കമുള്ള 10 സംഘടനകൾ പണിമുടക്കിന് ആഹ്വാനം ചെയ്തത്

error: Protected Content !!