National News

വിദ്വേഷപ്രചാരണവും വളച്ചൊടിച്ച വസ്തുതകളും; കേരള സ്റ്റോറി നിരോധിക്കാനുള്ള കാരണം സുപ്രീം കോടതിയെ അറിയിച്ച് പശ്ചിമ ബംഗാൾ സർക്കാർ

വിദ്വേഷ പ്രചാരണവും വളച്ചൊടിച്ച വസ്തുതകളുമാണ് കേരള സ്റ്റോറി സിനിമയിലുള്ളതെന്ന് പശിമ ബംഗാൾ സർക്കാർ സുപ്രീം കോടതിയിൽ. സാമുദായിക സ്പർധ ഉണ്ടാക്കുന്ന കാര്യങ്ങളാണ് ചിത്രത്തിലുള്ളതെന്നും സിനിമ സംസ്ഥാനത്ത് നിരോധിച്ചതിനെ ന്യായീകരിച്ചുകൊണ്ട് സർക്കാർ വ്യക്തമാക്കി ചിത്രം പ്രദർശിപ്പിച്ചാൽ തീവ്രവാദസംഘങ്ങൾ തമ്മിൽ കലഹമുണ്ടാവാൻ സാധ്യതയുണ്ടെന്ന് ബംഗാൾ സർക്കാർ പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്ന ഒന്നിലേറെ സീനുകൾ ചിത്രത്തിലുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. അതേസമയം, ‘ദി കേരള സ്റ്റോറി’ കാണാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് ബംഗാളിലെ മുസ്‌ലിം വിമെൻസ് റെസിസ്റ്റൻസ് കമ്മിറ്റി എന്ന സംഘടന സുപ്രീംകോടതിയെ സമീപിച്ചു. […]

Entertainment News

കേരള സ്റ്റോറി കണ്ടില്ല; തെറ്റായ വിവരങ്ങൾ നൽകുന്നത് മോശം; ടോവിനോ തോമസ്

ദി കേരള സ്റ്റോറിയുടെ ട്രെയ്‌ലർ മാത്രമാണ് കണ്ടതെന്നും സിനിമ കണ്ടില്ലെന്നും നടൻ ടോവിനോ തോമസ്. ചിത്രത്തിന്റെ ട്രെയിലറിലെ വിവരണത്തിൽ ‘32,000 സ്ത്രീകൾ’ എന്നായിരുന്നുവെന്നും പിന്നീട് നിർമാതാക്കൾ തന്നെ അത് മൂന്ന് ആക്കിമാറ്റിയെന്നും എന്താണ് അതുകൊണ്ട് അർത്ഥമാകുന്നതെന്നും നടൻ ചോദിച്ചു. തന്റെ പുതിയ ചിത്രമായ 2018 ന്റെ പ്രമോഷന്റെ ഭാഗമായി മുംബൈയിലെത്തിയതായിരുന്നു നടൻ. ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ ദി കേരള സ്റ്റോറി തന്റെ നാടിനെ പ്രത്യേക രീതിയിൽ ചിത്രീകരിക്കുന്നത് വേദനിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടൻ […]

Kerala News

മധ്യപ്രദേശിന് പുറമെ ഉത്തർപ്രദേശും; കേരള സ്റ്റോറിക്ക് നികുതി ഇളവ് നൽകി

വിവാദ ചിത്രം ദി കേരള സ്റ്റോറിക്ക് നികുതി ഇളവ് നൽകി ഉത്തർപ്രദേശ് സർക്കാർ.നേരത്തെ, മധ്യപ്രദേശ് സർക്കാറും ചിത്രത്തിന് നികുതി ഇളവ് നൽകിയിരുന്നു. ലോക്ഭവനില്‍ സംഘടിപ്പിക്കുന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും ചിത്രം കാണും സംസ്ഥാനത്തെ ബി ജെ പി സെക്രട്ടറി രാഘവേന്ദ്ര മിശ്ര നൂറ് പെൺകുട്ടികളെ ദി കേരള സ്റ്റോറി കാണാന്‍ ക്ഷണിച്ചതിന് പിന്നാലെയാണ് ചിത്രത്തിന് നികുതി ഇളവ് കൂടി നൽകിയത്. നേരത്തെ, തീവ്രവാദത്തെ കുറിച്ചുള്ള ഭീകരസത്യം തുറന്ന് കാട്ടിയ ചിത്രമാണ് […]

Kerala News

ഒരു സമുദായത്തെ മുഴുവൻ അപമാനിക്കുന്ന സിനിമ; കേരള സ്റ്റോറിക്കെതിരെ ഹൈക്കോടതിയിൽ വീണ്ടും ഹർജി

കേരള സ്റ്റോറി പ്രദര്ശനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് നേതാവായ സിജിൻ സ്റ്റാൻലി. ഇത് കൂടാതെ ചിത്രത്തിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കൊണ്ട് വേറെ രണ്ട് ഹർജികളും വേറെ ഉണ്ട്. ചിത്രം നാളെ റിലീസ് ചെയ്യാനൊരുങ്ങുന്നതിനിടെ ഹർജികൾ നാളെ ഹൈക്കോടതി പരിഗണിക്കും. നേരത്തെ, ദ കേരള സ്റ്റോറിക്കെതിരായ ഹരജികളിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. ഹർജിക്കാർ ഹൈകോടതിയെ സമീപിക്കണമെന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാർ സമീപിച്ചാൽ ഉടൻ കേസ് കേൾക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഹൈകോടതിയോട് നിർദേശിച്ചിരുന്നു. […]

Entertainment Kerala News

‘ദ് കേരള സ്റ്റോറി’യുടെ പ്രദർശനം തടയണമെന്ന് അപേക്ഷ; നിരസിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ‘ദ് കേരള സ്റ്റോറി’ സിനിമയുടെ പ്രദർശനം തടയണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപേക്ഷ. വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസിലാണ് സിനിമയുടെ പ്രദർശനം തടയാനുള്ള അപേക്ഷ നൽകിയത്. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി നിരസിച്ചു. ചീഫ് ജസ്റ്റിന്റെ മുൻപാകെ ഉന്നയിക്കാൻ ജസ്റ്റിസ് കെ.എം.ജോസഫ് ഹർജിക്കാരോട് നിർദേശിച്ചു. അഭിഭാഷകനായ നിസാം പാഷയാണ് ആവശ്യം ഉന്നയിച്ചത്. ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ച് വിദ്വേഷപ്രസംഗങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നുണ്ട്. അതിനോടൊപ്പം ചേർത്തുകൊണ്ട് ഈ അപേക്ഷയും പരിഗണിക്കണമെന്നായിരുന്നു ആവശ്യം. മുതിർന്ന അഭിഭാഷകനായ […]

Kerala News

കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്ഥാനമായി പ്രതിഷ്ഠിക്കുന്നു;കേരള സ്റ്റോറി സംഘപരിവാർ പ്രൊപ്പഗണ്ടകളെ ഏറ്റു പിടിക്കുന്ന സിനിമ; പിണറായി വിജയൻ

  • 30th April 2023
  • 0 Comments

തെരഞ്ഞെടപ്പിൽ നേട്ടമുണ്ടാക്കാനുള്ള സംഘപരിവാർ ശ്രമത്തിന്റെ പശ്ചാത്തലത്തിൽ സിനിമയെ കാണണമെന്ന് പിണറായി വിജയൻ. ദ കേരള സ്റ്റോറി’ സിനിമ സംഘപരിവാർ പ്രൊപ്പഗണ്ടകളെ ഏറ്റു പിടിക്കുന്ന സിനിമയെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. സമൂഹവിരുദ്ധ നീക്കങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം: വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിർമ്മിച്ചത് എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന “കേരള സ്റ്റോറി” എന്ന ഹിന്ദി സിനിമയുടെ ട്രെയിലർ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. മതനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ […]

32,000 പോയിട്ട് ഒരു 30 കേസുകൾ കാണിക്കാൻ കഴിയുമോ; ബി ജെ പിയെ വെല്ലുവിളിച്ച് വി ടി ബൽറാം

  • 29th April 2023
  • 0 Comments

കേരള സ്റ്റോറി സിനിമക്കെതിരെ വിമർശനവുമായി വി ടി ബൽറാം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കണക്കുകള്‍ നിരത്തിയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷനും മുന്‍ എംഎല്‍എയുമായ വി.ടി ബല്‍റാം വിമർശനം ഉന്നയിച്ചിരിക്കുന്നത്. നാട് വിട്ട പെൺകുട്ടികളുടെ കുടുംബക്കാരെയും സുഹൃത്തുക്കളെയും നേരിൽ കണ്ട് മൊഴികൾ രേഖപ്പെടുത്തി പഞ്ചായത്ത് അടിസ്ഥാനത്തിൽ കൃത്യമായ കണക്കും വിവരവും രേഖപ്പെടുത്തി പ്രസിദ്ധീകരിക്കാൻ ബി ജെ പി കാരെ വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട് ബൽറാം ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: “32,000 ഒന്നുമില്ലെങ്കിലും അതിന്റെ പകുതിയെങ്കിലും ഉണ്ടാവാതിരിക്ക്യോ?”“എന്റെ പരിചയത്തിലുള്ള ഒരു സുഹൃത്തും […]

National

‘കേരളത്തിലെ 32,000 സ്ത്രീകളെ മതംമാറ്റി ഐഎസിൽ എത്തിച്ചു; ഹിന്ദി ചിത്രം ‘കേരളാ സ്റ്റോറി’ക്കെതിരെ സെൻസർ ബോർഡിൽ പരാതി നൽകി

  • 7th November 2022
  • 0 Comments

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബുർഖ ധരിച്ച ഒരു സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. ഐസിസ് തീവ്രവാദത്തെ തുടർന്ന് അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിഞ്ഞ ഹിന്ദു സ്ത്രീയാണെന്ന് അവകാശപ്പെട്ട് നിരവധി പേർ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വ്യാപകമായി ഷെയർ ചെയ്തിട്ടുണ്ട്. ‘കേരള സ്റ്റോറി’ എന്ന ഹിന്ദി സിനിമയുടെ ടീസർ രംഗമാണിത്. കേരളത്തിൽ നിന്നും 32,000 സ്ത്രീകളെ മതംമാറ്റി ഐ.എസിൽ എത്തിച്ചു എന്ന് വീഡിയോയിൽ പരാമർശമുണ്ട്. ഇതിനെതിരെ മാധ്യമപ്രവർത്തകനായ ബി.ആർ. അരവിന്ദാക്ഷൻ സെൻസർ ബോർഡിൽ പരാതി നൽകി. സിനിമ […]

error: Protected Content !!