സംസ്ഥാനത്ത് തൊഴിലില്ലായ്മയില്‍ 1 ശതമാനം വളര്‍ച്ച; ആളോഹരി വരുമാനത്തിലും പ്രതിശീര്‍ഷ വരുമാനത്തിലും ഇടിവ്
കൊവിഡ് അടക്കം നിരവധി പ്രതിസന്ധികള്‍ നേരിട്ട കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ചനിരക്ക് നേരിട്ടത് നേരിയ ഇടിവെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. ആളോഹരി വരുമാനത്തില്‍ 16,000 രൂപയുടെ കുറവ് രേഖപ്പെടുത്തിയപ്പോള്‍ പ്രതിശീര്‍ഷ വരുമാനത്തില്‍ മൈനസ് 9.66% ഇടിവ് രേഖപ്പെടുത്തുന്നു. സംസ്ഥാനത്ത് തൊഴിലില്ലായ്മയില്‍ കഴിഞ്ഞ വര്‍ഷം 1 ശതമാനം വര്‍ധനവുണ്ടായതായും ബജറ്റിനൊപ്പം ആസൂത്രണബോര്‍ഡ് പുറത്തിറക്കിയ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 1.62 ലക്ഷമായിരുന്ന ആളോഹരി വരുമാനം 1.46 ലക്ഷമായി കുറഞ്ഞു. അതായത് 16,000 രൂപയുടെ കുറവ്. […]