News

അങ്കണവാടി പെൻഷൻകാർക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം

സംസ്ഥാനത്തെ പെൻഷൻകാരായ അങ്കണവാടി ജീവനക്കാർക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പെൻഷകാരായ അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും 1000 രൂപയാണ് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിക്കുന്നത്. ഇതിനാവശ്യമായ തുക കേരള അങ്കണവാടി വർക്കേഴ്സ് ആന്റ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡ് അക്കൗണ്ടിൽ നിന്നും തത്ക്കാലം വഹിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്. ഇതിനാവശ്യമായ തുകയുടെ 50 ശതമാനം സർക്കാർ പിന്നീട് ബോർഡിന് […]

error: Protected Content !!