താങ്ക് യൂ സൂപ്പര്‍ഹീറോ ; ആര്‍ ആര്‍ ആര്‍ കേരള പ്രീ-ലോഞ്ച് വേദിയില്‍ കൈയടി നേടി മിന്നല്‍ മുരളി
തിരുവനന്തപുരത്ത് ഇന്നലെ വൈകിട്ട് നടന്ന ആര്‍ആര്‍ആര്‍’ കേരള പ്രീ-ലോഞ്ച് ചടങ്ങിൽ കൈയടി നേടി മിന്നല്‍ മുരളിയും ടൊവീനോ തോമസും. സംവിധായകന്‍ എസ് എസ് രാജമൗലിയും ആര്‍ആര്‍ആറില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രാം ചരണും ജൂനിയര്‍ എന്‍ടിആറും ഹൃദ്യമായാണ് മുഖ്യാതിഥിയായ ടോവിനോയോട് പരിപാടിയില്‍ പങ്കെടുത്തതിനുള്ള നന്ദി അറിയിച്ചത്. എപ്പോഴാണ് നമുക്ക് സ്വന്തമായി ഒരു സൂപ്പര്‍ഹീറോ ഉണ്ടാവുകയെന്ന് പലരും അന്വേഷിക്കാറുണ്ടായിരുന്നെന്നും ഇപ്പോള്‍ ടൊവീനോയില്‍ നിന്നും അത് സംഭവിച്ചിരിക്കുന്നു രാജമൗലി പറഞ്ഞു. “താങ്ക് യൂ സൂപ്പര്‍ഹീറോ മിന്നല്‍ മുരളി. ഗംഭീരം. അഭിനന്ദനങ്ങള്‍. […]