സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസ്; പ്രധാന പ്രതി 168 പാക് പൗരന്മാരുമായി ബന്ധപ്പെട്ടിരുന്നതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു
കേരളത്തിലെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ പ്രതിയായ മലയാളി പാകിസ്ഥാൻ, ബംഗ്ലാദേശി, രണ്ട് ചൈനീസ് പൗരന്മാർ എന്നിവർക്ക് കോൾ റൂട്ടുകൾ വിറ്റുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 168 പാക് പൗരന്മാരും കേസിലെ പ്രതിയായ കാടമ്പുഴ സ്വദേശി ഇബ്രാഹിം പുല്ലാട്ടിലും ബന്ധപ്പെട്ടിരുന്നതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. പാക്കിസ്താൻകാരനായ മുഹമ്മദ് റഹീം, ബംഗ്ലാദേശ് സ്വദേശി സാഹിർ,ചൈനീസ് വനിതകളായ ഫ്‌ലൈ, ലീ എന്നിവർക്ക് റൂട്ടുകൾ വിറ്റുവെന്നും ഇവർ മാസങ്ങളോളം ഇന്ത്യയിൽ സിസ്റ്റം പ്രവർത്തിപ്പിച്ചു എന്നുമുള്ള ഗുരുതര കണ്ടെത്തലാണ് […]
