മന്ത്രിമാര്‍ സതീശന്‍റെ വാലാട്ടികളല്ല; വി ഡി സതീശനെ പരിഹസിച്ചു മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വീണ്ടും കടന്നാക്രമിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഭരണ വിഷയങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനു പകരം പ്രതിപക്ഷ നേതാവ് വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. അദ്ദേഹത്തിന് രാഷ്ട്രീയമായി മറുപടിയില്ലെങ്കില്‍ വ്യക്തിപരമായി ആരോപണം ഉന്നയിക്കും. ബിജെപിക്കെതിരെ സമരം നടത്തിയെന്ന് തെളിയിക്കാന്‍ പത്ര കട്ടിംഗ് കാണിക്കേണ്ട ഗതികേടിലാണ് പ്രതിപക്ഷം. പേരിന് വേണ്ടി ബിജെപിക്ക് എതിരെ ഫോട്ടോഷൂട്ട് സമരം നടത്തിയിട്ട് കാര്യമില്ല. പത്രത്തില്‍ ഫോട്ടോ വരാനുള്ള സമരം മാത്രമാണ് പ്രതിപക്ഷ […]