” വീണ്ടുമൊരു സമ്പൂര്‍ണ ലോക്ഡൗണില്ല”.നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി വ്യാപനം തടയാൻ ശ്രമം നടത്തും
സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആലോചനയില്‍ ഇല്ലെന്ന് സര്‍ക്കാര്‍.നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി വ്യാപനം തടയാനുള്ള ശ്രമമാണ് നടത്തുന്നത്.അടച്ചിടല്‍ ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.നിലവിലെ സാഹചര്യത്തില്‍ സിഎഫ്എല്‍ടിസികടളക്കം പ്രവര്‍ത്തന സജ്ജമാക്കാനുള്ള നിര്‍ദേശങ്ങള്‍ കൊടുത്തിട്ടുണ്ട്. ജില്ലാ കളക്ടര്‍മാര്‍ക്കും ജില്ലാ ആരോഗ്യ മേധാവികള്‍ക്കും ഇത് സംബന്ധിച്ച് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.ഒമൈക്രോണ്‍ അതിതീവ്ര വ്യാപനശേഷിയുള്ള വകഭേദമാണ്. ഒരാള്‍ക്ക് രോഗം വന്നാല്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും രോഗം വരാന്‍ സാധ്യത കൂടുതലാണ്. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് പുറമേയ്ക്ക് ലക്ഷണങ്ങള്‍ ഒന്നും […]
