വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വാസ്തവ വിരുദ്ധവും പ്രതിഷേധാര്‍ഹം; കേരള ജംഇയ്യത്തുല്‍ ഉലമ
കോഴിക്കോട്: മുസ്ലിം സമുദായത്തെ ഭയന്നു കൊണ്ടാണ് ഇതര സമുദായങ്ങള്‍ കേരളത്തില്‍ ജീവിക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വാസ്തവ വിരുദ്ധവും പ്രതിഷേധാര്‍ഹവുണെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ പ്രസ്താവിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി കേരളീയ സമൂഹത്തില്‍ വര്‍ഗീയതയും ധ്രുവീകരണവും വളര്‍ത്താനുള്ള ശ്രമമാണ് വെള്ളാപ്പള്ളി നടത്തിക്കൊണ്ടിരിക്കുന്നത്. സമുദായസ്പര്‍ദ്ധവളര്‍ത്തി അധികാരവും സ്ഥാനമാനങ്ങളും നേടാനുള്ള കുതന്ത്രമാണിത്. ഈഴവ സമുദായത്തിന്റെ പേര് പറഞ്ഞ് അവകാശങ്ങള്‍ നേടിയെടുക്കുകയും അതിന്റെ ഗുണഫലങ്ങള്‍ സമുദായത്തിന് ലഭിക്കാതിരിക്കുകയും ചെയ്യുന്നതില്‍ ആ സമുദായത്തിനകത്ത് വലിയ പ്രതിഷേധം ഉയര്‍ന്നു വരുന്നുണ്ട്. ഇതിനെ മറികടക്കാനാണ് വെള്ളാപ്പള്ളി വര്‍ഗീയത […]
