Kerala

നടിയെ ആക്രമിച്ച കേസ് : ‘വിചാരണ പൂർത്തിയാക്കാൻ 6 മാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി

  • 16th February 2023
  • 0 Comments

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി വേണ്ടിവരുമെന്ന് വിചാരണ കോടതി ഹൈക്കോടതിയെ അറിയിച്ചു. സമയം നീട്ടി ചോദിച്ച് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയെന്നും വിചാരണ കോടതി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യ ഹർജിയിലാണ് റിപ്പോർട്ട് നൽകിയത്. വിചാരണ പൂർത്തിയാക്കാൻ എത്ര സമയം വേണമെന്ന് അറിയിക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കേസിൽ പൾസർ സുനിയ്ക്കെതിരെ അതിജീവത നൽകിയ മൊഴിയും ഹാജരാക്കാൻ വിചാരണ […]

Kerala

താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടും മുൻപ് നോട്ടീസ് നിർബന്ധമായും നൽകണം; കേരളാ ഹൈക്കോടതി

  • 10th January 2023
  • 0 Comments

കൊച്ചി : താൽക്കാലിക ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നതിന് മുൻപ് നോട്ടീസ് നൽകണമെന്ന് കേരളാ ഹൈക്കോടതി. ജോലി തൃപ്തികരമല്ലെങ്കിൽ പോലും നോട്ടീസ് നൽകിയതിന് ശേഷം മാത്രമേ പിരിച്ചുവിടാൻ പാടുള്ളൂവെന്ന് ജസ്റ്റിസ് അനു ശിവരാമൻ ഉത്തരവിട്ടു. മാനന്തവാടി മുൻസിപ്പാലിറ്റിയിലെ ആയുഷ് ഹോമിയോപതിയിൽ താത്കാലിക ജീവനക്കാരായ സ്ത്രീകളെ പിരിച്ചുവിട്ട നടപടി റദ്ദാക്കിയാണ് ഉത്തരവ്.

Kerala News

പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ല,സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് കോടതി

  • 5th January 2023
  • 0 Comments

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. പണിമുടക്കുന്നവർക്ക് ശമ്പളം നൽകുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.പണിമുടക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംയുക്ത ട്രേഡ് യൂണിയന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ 48 മണിക്കൂര്‍ പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള പൊതുതാല്‍പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

Kerala News

കുഫോസ് വിസി പുറത്ത്;കെ.റിജി ജോണിന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി

  • 14th November 2022
  • 0 Comments

കുഫോസ് (കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ്) വൈസ് ചാന്‍സലര്‍ നിയമനം റദ്ദുചെയ്ത് ഹൈക്കോടതി.യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് നിയമനം എന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കുഫോസ് വി.സിയുടെ നിയമനം അസാധുവാക്കിയത്‌. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്.കുഫോസ് വി സി ആയി ഡോ.കെ.റിജി ജോണിനെ നിയമിച്ചതു യു ജി സി ചട്ടപ്രകാരം അല്ലെന്ന് ആരോപിച്ചാണ് ഹൈക്കോടതിയിൽ ഹര്‍ജി എത്തിയത്. വിസി നിയമന പട്ടികയിൽ ഉണ്ടായിരുന്ന എറണാകുളം […]

Kerala

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റണമെന്ന ഹർജി തള്ളി ഹൈക്കോടതി

  • 22nd September 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച് ഹർജി ഹൈക്കോടതി തള്ളി. നിലവിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. അവിടെ നിന്നും വിചാരണ മാറ്റേണ്ട അടിയന്തര സാഹചര്യം ഇല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് അതിജീവിതയുടെ ആവശ്യം തള്ളിയത്. ജഡ്ജി ഹണി എം വർഗീസിനെ വിശ്വാസമില്ല എന്നതടക്കമുള്ള വാദങ്ങളാണ് അതിജീവിത ഹർജിയിൽ ഉന്നയിച്ചിരുന്നത്. ഹർജിയെ നടൻ ദിലീപ് ശക്തമായി എതിർത്തിരുന്നു. വിചാരണക്കോടതി മാറ്റമാവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജിയിൽ […]

Kerala News

ഉപഭോക്തൃ സംസ്കാരം വിവാഹബന്ധങ്ങളെ ബാധിച്ചു; ലിവിങ് ടുഗദർ കൂടുന്നതിൽ ആശങ്കയെന്ന് ഹൈക്കോടതി

  • 1st September 2022
  • 0 Comments

ഉപഭോക്തൃ സംസ്കാരം വിവാഹബന്ധങ്ങളെ ബാധിച്ചുവെന്ന് കോടതി.ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം നമ്മുടെ വിവാഹ ജീവിതങ്ങളേയും സ്വാധീനിച്ചിരിക്കുന്നുവെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരാമര്‍ശിച്ചു. ആലപ്പുഴ സ്വദേശികളുടെ വിവാഹ മോചന ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ മുഹമ്മദ്‌ മുസ്താഖ്, സോഫി തോമസ് എന്നിവരുടെ ബെഞ്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.എപ്പോൾ വേണമെങ്കിലും ഉപേക്ഷിക്കാവുന്ന ലിവിംഗ് ടുഗദർ കൂടുന്നുവെന്നും കോടതി നിരീക്ഷിച്ചു. വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നത് സമൂഹത്തെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.ബാധ്യതകൾ ഇല്ലാതെ ജീവിതം ആസ്വദിക്കുന്നതിന് വിവാഹം തടസ്സമാണെന്ന് പുതുതലമുറ ചിന്തിക്കുന്നു. […]

Kerala News

രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്ക് മാത്രം എന്താണ് പ്രത്യേകത ഇടപെട്ട് ഹൈക്കോടതി

  • 21st January 2022
  • 0 Comments

ജില്ലാ സമ്മേളനങ്ങൾക്കു തിരിച്ചടിയായി ഹൈക്കോടതി ഇടപെടൽ. 50 പേരിൽ കൂടുതലുള്ള കൂടിച്ചേരലുകൾ ഹൈക്കോടതി വിലക്കി.രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദ്യമുന്നയിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിന് പോലും 50 പേരെയാണ് അനുവദിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.നിലവിലെ മാനദണ്ഡം യുക്തിസാഹം ആണോയെന്നും നിയന്ത്രണങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്നും കോടതി വ്യക്തമാക്കി. കൊവിഡ് നിയന്ത്രണ ഉത്തരവ് പിന്‍വലിച്ച കാസര്‍ഗോഡ് ജില്ലാ കളക്ടറുടെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.കാസര്‍കോട് ജില്ലയില്‍ ടിപിആർ 36 ശതമാനമാണ്. […]

Kerala News

ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം; പൊലീസ് കേസുകള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍ നിന്നും മാറ്റി സ്വഭവിക നടപടിയെന്ന് കോടതി

  • 24th December 2021
  • 0 Comments

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം. ദേവന്‍ രാമചന്ദ്രന്റെ പരിഗണനയിലുണ്ടായിരുന്ന പൊലീസ് സംരക്ഷണം, പൊലീസ് അതിക്രമം എന്നീ കേസുകള്‍ ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചിലേക്ക് മാറ്റി.നേരത്തെ പൊലീസുമായി ബന്ധപ്പെട്ട കേസുകള്‍ ദേവന്‍ രാമചന്ദ്രനാണ് പരിഗണിച്ചിരുന്നത്.ബെഞ്ച് മാറ്റം സാധാരണ നടപടിയാണെന്നാണ് ഹൈക്കോടതി അറിയിക്കുന്നത്. സാധാരണഗതിയില്‍ അവധിക്ക് ശേഷം കോടതി ചേരുമ്പോള്‍ ഇത്തരം മാറ്റങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണെന്നും കോടതി പറഞ്ഞു. ക്രിസ്മസ് അവധിക്ക് ശേഷം കോടതി തുറക്കുമ്പോഴാണ് പൊലീസുമായി ബന്ധപ്പെട്ട ഹരജികള്‍ ഉള്‍പ്പെടെ പരിഗണിക്കുന്നതില്‍ […]

Kerala News

നോക്കുകൂലിക്കെതിരെ ഹൈക്കോടതി; ഭരണഘടനാ വിരുദ്ധം; പരാതി ലഭിച്ചാൽ പോലീസ് കേസെടുക്കണം

  • 21st December 2021
  • 0 Comments

നോക്കുകൂലിക്കെതിരെ ഹൈക്കോടതി. നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ട്രേഡ് യൂണിയനുകൾ, ചുമട്ടു തൊഴിലാളികൾ തുടങ്ങി ആരും നോക്കുകൂലി ആവശ്യപ്പെടുന്നത് കുറ്റകരമാണെന്നും പരാതി ലഭിച്ചാൽ പൊലീസ് കേസെടുക്കണമെന്നും കേസിൽ ഐപിസി 383, ഐപിസി 503 വകുപ്പുകൾ ചുമത്താമെന്നും ഹൈക്കോടതി വ്യക്തമാക്കി. നോക്കുകൂലി വാങ്ങുന്ന തൊഴിലാളികൾക്കും യൂനിയനുകൾക്കുമെതിരെ കേസെടുക്കണമെന്നും ഇത് സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിക്കണമെന്നും കോടതി ഡിജിപിയോട് ആവശ്യപ്പെട്ടു. നോക്കുകൂലി എന്ന വാക്ക് സംസ്ഥാനത്ത് കേൾക്കരുതെന്നാണ് മൂന്ന് ആഴ്ച മുൻപ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞിരുന്നു. നോക്കുകൂലി […]

Kerala News

സംസ്ഥാനത്തെ അഞ്ച് മെഡിക്കൽ കോളജുകളിൽ രാത്രികാല പോസ്റ്റ്‌മോർട്ടത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി

  • 16th December 2021
  • 0 Comments

സംസ്ഥാനത്തെ അഞ്ച് മെഡിക്കൽ കോളജുകളിൽ ആറുമാസത്തിനകം രാത്രികാല പോസ്റ്റ്‌മോർട്ടത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ആറുകൊല്ലം മുമ്പ് ഉത്തരവിറക്കിയിട്ടും സർക്കാർ സൗകര്യങ്ങൾ ഒരുക്കാത്തത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ രാത്രി പോസ്റ്റ്‌മോർട്ടത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാതിരിക്കരുതെന്നും സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും രാത്രി പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. രാത്രി പോസ്റ്റ്‌മോർട്ടം ഒഴിവാക്കുന്നതിന് ഫോറൻസിക് സർജൻമാർ മുന്നോട്ട് വച്ച കാരണങ്ങൾ സ്വീകാര്യമല്ലെന്ന് കോടതി വ്യക്തമാക്കി. സർക്കാരിൻറെ സാമ്പത്തിക പരിമിതികൾ കൂടി കണക്കിലെടുത്ത് ഫോറൻസിക് സർജൻമാർ […]

error: Protected Content !!