Kerala News

വാട്‌സ്ആപ്പ്‌ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ പോസ്റ്റുകൾക്ക് അഡ്മിന് ഉത്തരവാദിയല്ല;ഹൈക്കോടതി

  • 24th February 2022
  • 0 Comments

വാട്‌സ്ആപ്പ്‌ ഗ്രൂപ്പുകളിലെ അംഗങ്ങളിൽ നിന്നും വരുന്ന കുറ്റകരമായ ഉള്ളടക്കങ്ങളുടെ പേരിൽ ഗ്രൂപ്പ് അഡ്മിനെതിരെ കേസ് എടുക്കാനാകില്ലെന്നു ഹൈക്കോടതി. ഗ്രൂപ്പ് അംഗത്തിന്റെ പോസ്റ്റിന്റെ പേരിൽ അഡ്മിനെ ബാധ്യതപ്പെടുത്തുന്ന നിയമം ഇല്ലെന്ന് ചേർക്കാനും ഒഴിവാക്കാനും മാത്രമാണ് അഡ്മിന് സാധിക്കുന്നത്. ആ ഗ്രൂപ്പില്‍ അംഗങ്ങള്‍ ഇടുന്ന പോസ്റ്റില്‍ അഡ്മിന് നിയന്ത്രണം ഇല്ല, അത് സെന്‍സര്‍ ചെയ്യാനും സാധിക്കില്ല. അതിനാല്‍ തന്നെ ഗ്രൂപ്പില്‍ വരുന്ന മോശമോ, അപകടകരമായ കണ്ടന്‍റില്‍ അഡ്മിന് പങ്കില്ലെന്ന് ഹൈക്കോടതി വിധിയില്‍ പറയുന്നു ‘ഫ്രണ്ട്സ്’ വാട്സാപ് ഗ്രൂപ്പിന്റെ ക്രിയേറ്ററും അഡ്മിനുമായ […]

Kerala News

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ്;അടിയന്തര സ്റ്റേ ഇല്ല

  • 10th February 2022
  • 0 Comments

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിന് അടിയന്തര സ്‌റ്റേയില്ലെന്ന് കേരള ഹൈക്കോടതി. മുഖ്യമന്ത്രിക്കെതിരായ കേസ് അട്ടിമറിക്കുക ലക്ഷ്യമിട്ടാണ് ഓര്‍ഡിനന്‍സെന്ന് ചൂണ്ടിക്കാട്ടി .പൊതുപ്രവര്‍ത്തകനായ ആര്‍.എസ്. ശശിധരന്‍ നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. വിഷയത്തില്‍ സര്‍ക്കാരിനോട് നിലപാട് തേടിയ കോടതി കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. . ഓര്‍ഡിനന്‍സുമായി മുന്നോട്ട് പോകുന്നതിന് തല്‍ക്കാലത്തേയ്ക്ക് സര്‍ക്കാരിന് തടസമില്ല. എന്നാല്‍ ലോകായുക്ത റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാരെടുക്കുന്ന നടപടികള്‍ കോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കും എന്നുള്ള പരാമര്‍ശം കൂടി കോടതി നടത്തിയിട്ടുണ്ട്. ഓര്‍ഡിനന്‍സ് ഭരണഘടനാ വിദുദ്ധമാണെന്നായിരുന്നു […]

Kerala News

സില്‍വര്‍ ലൈൻ;ഹര്‍ജിക്കാരുടെ ഭൂമിയില്‍ സര്‍വ്വേ നടത്തുന്നത് തടഞ്ഞ് ഹൈക്കോടതി സർവ്വേ നടത്തും മുമ്പേ എങ്ങനെ ഡിപിആർ തയ്യാറാക്കിയെന്ന് സർക്കാരിനോട് കോടതി

  • 20th January 2022
  • 0 Comments

കെ റയിൽ പദ്ധതിയിൽ സർക്കാരിനെതിരെ വീണ്ടും ചോദ്യങ്ങളുയർത്തി ഹൈക്കോടതി.സർവ്വേ നടത്തും മുമ്പേ എങ്ങനെ ഡിപിആർ തയ്യാറാക്കിയെന്ന് കോടതി ചോദിച്ചു.എന്തെല്ലാം ഘടകങ്ങളാണ് വിശദ പദ്ധതി രേഖയ്ക്കായി പരിഗണിച്ചത്? ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സർവെ നടത്തുന്നതെന്നും കോടതി സർക്കാരിനോടു ചോദിച്ചു. ഏരിയൽ സർവേ പ്രകാരമാണ് ഡിപിആർ തയ്യാറാക്കിയതെന്ന് സർക്കാർ ഇതിന് മറുപടി നൽകി.കേസ് പരിഗണിക്കുന്നത് കോടതി ഫെബ്രുവരി ഏഴാം തീയതിയിലേക്ക് മാറ്റി. ഹര്‍ജിക്കാരുടെ ഭൂമിയില്‍ സര്‍വ്വേ നടത്തുന്നത് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. അടുത്ത തവണ കേസ് പരിഗണിക്കും വരെയാണ് തടഞ്ഞിട്ടുള്ളത്.സില്‍വര്‍ ലൈന്‍ […]

Kerala News

പേപ്പര്‍ രഹിത, പരിസ്ഥിതി സൗഹൃദ കോടതികളെന്ന ലക്ഷ്യം; ഹൈക്കോടതിയിൽ ഇ-ഫയലിംഗ് ഇന്നുമുതല്‍

  • 1st January 2022
  • 0 Comments

പേപ്പര്‍ രഹിത, പരിസ്ഥിതി സൗഹൃദ കോടതികളെന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേരള ഹൈക്കോടതിയില്‍ കേസ് ഫയലിംഗ് പൂര്‍ണമായും ഓണ്‍ലൈനിലേക്ക്. ഇനിമുതല്‍ ഹര്‍ജികളും അനുബന്ധ രേഖകളും സമര്‍പ്പിക്കുന്നത് ഓണ്‍ലൈന്‍ സംവിധാനം വഴിയായിരിക്കും. അടുത്ത ഘട്ടത്തില്‍ കീഴ്‌ക്കോടതികളിലും ഇ-ഫയലിംഗ് സംവിധാനം നടപ്പിലാക്കും. ഇ-ഫയലിംഗ് ഇന്നുമുതല്‍ നടപ്പില്‍ വരുന്നതോടെ ഹൈക്കോടതി രജിസ്ട്രിയില്‍ നേരിട്ട് ഹര്‍ജികള്‍ സമര്‍പ്പിക്കുന്ന പരമ്പരാഗത രീതി ഇല്ലാതാകും. . ഹൈക്കോടതിയില്‍ ഇ-ഫയലിംഗ് സംവിധാനം വരുന്നത് സംസ്ഥാനത്തിന് അഭിമാനമാണെന്ന് കടലാസ് രഹിത കോടതി മുറി’കളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി […]

Kerala News

റോഡുണ്ടാക്കാൻ അറിയില്ലെങ്കിൽ രാജിവെച്ച് പോകണം; റോഡുകളുടെ ശോചനീയാവസ്ഥയില്‍ ഇടപെട്ട് ഹൈക്കോടതി

  • 25th November 2021
  • 0 Comments

റോഡുകളുടെ ശോചനീയാവസ്ഥയില്‍ ഉദ്യോഗസ്ഥരെ വിമർശിച്ച് ഹൈക്കോടതി. നന്നായി റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എഞ്ചിനീയര്‍മാര്‍ രാജിവച്ച് പോകണമെന്നും കഴിവുള്ള ഒട്ടേറെ ആളുകള്‍ പുറത്ത് നില്‍ക്കുന്നുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസിലായിരുന്നു പരാമര്‍ശം റോഡുകള്‍ മികച്ചതായിരിക്കേണ്ടത് ജനത്തിന്‍റെ ആവശ്യമാണെന്ന് എന്ത് കൊണ്ടാണ് കരുതാത്തതെന്ന് കോടതി ചോദിച്ചു. കഴിഞ്ഞ വര്‍ഷം കോടതി ഇടപെട്ട് നേരെയാക്കിയ റോഡുകള്‍ മാസങ്ങള്‍ക്കകം പഴയ പടിയായി. സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള്‍ അറിയിക്കാനും കോടതി നിര്‍ദേശം നൽകി. റോഡുമായി ബന്ധപ്പെട്ട […]

Kerala News

വീടുകൾ പെട്ടിമുടിയിൽ നിന്ന് 32 കിലോമീറ്റർ അകലെ; ഇരകൾ ഹൈകോടതിയിൽ

  • 9th August 2021
  • 0 Comments

.പെട്ടിമുടിയില്‍ ദുരന്തത്തിൽ പെട്ടവർക്ക് സർക്കാർ നൽകിയ വീടുകൾ ദുരന്ത സ്ഥലത്ത് നിന്ന് 32 കിലോമീറ്റര്‍ അകലെയാണെന്നും റേഷന്‍ വാങ്ങാന്‍ പോലും കിലോമീറ്ററുകളോളം കല്‍നടയായി പോകേണ്ട സ്ഥിതിയാണെന്നും വാസയോഗ്യമല്ലാത്ത ഭൂമിയിലാണ് വീടുകൾ ഉള്ളതെന്നുംവാഹനങ്ങൾ പോലും പോകാത്ത ഇടമാണെന്നും ഇരകൾ ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ കണ്ണന്‍ ദേവന്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന മിച്ച ഭൂമിയില്‍ വീട് വെക്കാന്‍ സ്ഥലം വേണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. അതേ സമയം, ദുരിതബാധിതര്‍ക്കായി കുറ്റിയാര്‍ വാലിയില്‍ 8 വീട് നിര്‍മിച്ചെന്നും 6 പേര്‍ക്ക് പട്ടയം അനുവദിച്ചുവെന്നും […]

Kerala News

അപൂർവരോഗം ബാധിച്ച് മരിച്ച കുട്ടിയുടെ ചികിത്സാർത്ഥം പിരിച്ച 15 കോടി രൂപ എന്ത് ചെയ്യും; ഹൈക്കോടതി

  • 22nd July 2021
  • 0 Comments

സ്പൈനൽ മസ്കുലാർ അട്രോഫി അഥവാ എസ്എംഎ എന്ന അപൂർവരോഗം ബാധിച്ച് മരിച്ച കുട്ടിയുടെ ചികിത്സാർത്ഥം പിരിച്ച 15 കോടി രൂപ എന്ത് ചെയ്തു എന്ന് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയത്.അപൂർവ്വ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള ഫണ്ട് രൂപീകരണം സംബന്ധിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തൽ കോഴിക്കോട് സ്വദേശിയായ ആറുമാസം പ്രായമുളള ഇമ്രാൻ മുഹമ്മദ് എന്ന കുട്ടി രോഗം ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കുഞ്ഞ് ജനിച്ച മുതൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു. […]

error: Protected Content !!