Kerala News

കുസാറ്റ് അപകടം; അധികൃതരുടെ അടുത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായതായി പോലീസ് റിപ്പോർട്ട്

  • 17th January 2024
  • 0 Comments

കുസാറ്റ് അപകടത്തിന് ഇടയാക്കിയത് അധികൃതരുടെ ഗുരുതരവീഴ്ചയെന്ന് പൊലീസ് റിപ്പോർട്ട്.സംഗീത നിശക്ക് ആസൂത്രണമോ മുന്നൊരുക്കമോ ഉണ്ടായില്ലെന്ന് ഹൈക്കോടതിയിൽ പോലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. എത്രപേർ എത്തുമെന്നു പോലും സംഘാടകർക്കറിയില്ലായിരുന്നു. കുസാറ്റിൽ നിന്നുപോലും നാലായിരം പേർ പങ്കെടുത്തു. ഓഡിറ്റോറിയം നിർമാണത്തിലെ പോരായ്മകളും ദുരന്തത്തിലേക്ക് നയിച്ച് വെന്ന് തൃക്കാക്കര അസി. കമ്മീഷണർറാണ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു . കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ‌എസ്‌യു നൽകിയ ഹർജിയിലാണ്, പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്. ഹർജി ജനുവരി 18 ന് വീണ്ടും […]

Kerala News

പരിസ്ഥിതി, ശബ്ദ മലിനീകരണം ; സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ടിന് ഹൈക്കോടതി നിരോധനം

  • 3rd November 2023
  • 0 Comments

പരിസ്ഥിതി, ശബ്ദ മലിനീകരണത്തിന് കാരണമാകുന്നതിനാൽസംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടത്തുന്നതിന് ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തി.വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ലാ കളക്ടർമാർ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി പറഞ്ഞു .ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതാത് ജില്ല കലക്ടർമാരാണ് ഉറപ്പുവരുത്തേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നതും ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Kerala News

സിസ തോമസിനെതിരായ സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി

  • 20th October 2023
  • 0 Comments

സർക്കാരിന് തിരിച്ചടിയായി സിസ തോമസിനെതിരായ കാരണം കാണിക്കൽ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. സിസ തോമസ് നൽകിയ ഹർജി അനുവദിച്ചാണ് കോടതി ഇടപെട്ടത്. അനുമതിയില്ലാതെ കെ.ടി.യു , വി സി സ്ഥാനം ഏറ്റെടുത്തതിലായിരുന്നു സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സിസ തോമസിന്റെ ഹർജിയിൽ സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസും തുടർ നടപടികളുമാണ് റദ്ദാക്കിയത്. സർക്കാറിന്‍റെ പ്രതികാര നടപടികൾ സർവീസിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി സിസ തോമസ് നൽകിയ ഹര്‍ജിയിലാണ് കോടതി വിധി. സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസിനെതിരെ സിസ […]

Entertainment Kerala News

ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ഹർജി; സർക്കാരിനോട് വിശദീകരണം തേടിഹൈക്കോടതി

  • 8th August 2023
  • 0 Comments

കൊച്ചി ∙ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് അനധികൃതമായി ഇടപെട്ടെന്നും ജൂലൈ 21നു നടന്ന അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനോടു വിശദീകരണം തേടി. നാലു ദിവസത്തിനകം വിശദീകരണം ലഭിക്കണമെന്നാണ് നിർദ്ദേശം. ഹർജി പരിഗണിച്ച ജസ്റ്റിസ് ജസ്റ്റിസ് ബസന്ത് ബാലാജി, സാംസ്കാരിക വകുപ്പ് സെക്രട്ടറിയെ കക്ഷിചേർക്കാനും ‌നിർദേശിച്ചു. ഹർജി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. അവാർഡിനായി മത്സരിച്ച ഫീച്ചർ ഫിലിം ‘ആകാശത്തിനു താഴെ’യുടെ സംവിധായകൻ ലിജീഷ് മുള്ളേഴത്താണ്, […]

Kerala News

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് ;വിശദീകരണംനല്‍കാന്‍ വി.സിമാർക്ക് സമയം നീട്ടിനല്‍കി ഹൈക്കോടതി

  • 3rd November 2022
  • 0 Comments

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാനുളള സമയം വിസിമാർക്ക് നീട്ടി നൽകി ഹൈക്കോടതി.കാരണം കാണിക്കല്‍ നോട്ടീസില്‍ തിങ്കളാഴ്ച അഞ്ചുമണിക്കകം മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.ഇന്ന് അഞ്ചുമണിക്കകം വിശദീകരണം നല്‍കണമെന്ന ഗവര്‍ണറുടെ നോട്ടീസിന് എതിരെ സര്‍വകലാശാല വിസിമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോടതി സമയം അനുവദിച്ചു. രണ്ട് വിസിമാര്‍ വിശദീകരണം നല്‍കിയെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ കോടതിയെ അറിയിച്ചു.നിയമനത്തിൽ ക്രമകേട് ഉണ്ടെങ്കിൽ വിസി മാരുടെ നിയമനം […]

Kerala News

വിവാഹം രജിസ്റ്റർചെയ്യാൻ മതം നോക്കേണ്ടെന്ന് ഹൈക്കോടതി,ശ്രീനാരായണ ഗുരുവും അയ്യന്‍കാളിയും ജിവിച്ചിരുന്ന മണ്ണാണിത്

  • 13th October 2022
  • 0 Comments

വിവാഹം രജിസ്റ്റർചെയ്യാൻ മതം നോക്കേണ്ടെന്ന് ഹൈക്കോടതി,എറണാകുളം ഉദയംപേരൂര്‍ സ്വദേശികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കൊച്ചി നഗരസഭാ സെക്രട്ടറി വിസമ്മതിച്ചതിനെതിരെ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ നിരീക്ഷണംഎറണാകുളം ഉദയംപേരൂരിൽ താമസിക്കുന്ന പി.ആർ. ലാലൻ-ഐഷ ദമ്പതിമാരാണ് വിവാഹരജിസ്ട്രേഷന് മാര്യേജ് ഓഫീസറായ കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്ക് അപേക്ഷ നൽകിയത്.ഇവരുടെ വിവാഹം 2001 ഡിസംബർ രണ്ടിന് കടവന്ത്രയിലുള്ള ലയൺസ് ക്ലബ്ബ് ഹാളിലാണ് ഹിന്ദു ആചാരപ്രകാരം നടന്നത്. എന്നാൽ, പരാതിക്കാരിയുടെ അച്ഛന്‍ ഹിന്ദുവും അമ്മ മുസ്‌ലിം മതവിശ്വാസിയുമാണ്, ആയതിനാല്‍ രണ്ട് മതത്തിലുള്ളവരുടെ വിവാഹം […]

Kerala News

സംസ്ഥാനത്തെ തെരുവ് നായ ആക്രമണം;ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്

  • 16th September 2022
  • 0 Comments

സംസ്ഥാനത്തെ തെരുവുനായ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്.വൈകിട്ട് മൂന്ന് മണിയ്ക്കാണ് ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബ‌ഞ്ച് വിഷയം പരിഗണിക്കുക. തെരുവുനായകളുടെ ആക്രമണത്തിൽ നിന്ന് പൗരൻമാരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാറിനുണ്ടെന്ന് ഡിവിഷൻ ബ‌ഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.പ്രശ്നപരിഹാരത്തിന് സ്വീകരിച്ച നടപടികൾ സർക്കാർ ഇന്ന് കോടതിയെ അറിയിക്കും.പൊതുനിരത്തുകളിലെ അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി ഉചിതമായ സ്ഥലങ്ങളിൽ പാർപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നുനായ്ക്കളെ കൊന്ന് നിയമം കൈയ്യിലെടുക്കരുതെന്ന് ജനത്തെ […]

Kerala News

റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണമെങ്കില്‍ പേര് കെ-റോഡ് എന്നാക്കി മാറ്റണോയെന്ന് ഹൈക്കോടതി

  • 19th July 2022
  • 0 Comments

സംസ്ഥാനത്ത് റോഡുകളിലെ കുഴിയടക്കണമെങ്കില്‍ കെ റോഡ് എന്ന് ആക്കണമോയെന്ന ചോദ്യമായി കേരള ഹൈക്കോടതി. റോഡുകളുടെ ദയനീയ അവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി സര്‍ക്കാരിനെതിരെ പരിഹാസമുന്നയിച്ചത്. സംസ്ഥാനത്ത് അനുദിനം റോഡപകടങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇത് അനുവദിക്കാനാകില്ല. മികച്ച റോഡുകള്‍ എന്നത് പൊതുജനത്തിന്റെ അവകാശമാണ്. മോശം അവസ്ഥയിലായ റോഡുകളില്‍ അറ്റകുറ്റപ്പണി നടത്താതെ ആ പണം മറ്റാവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഉപയോഗിക്കുന്നു. നിര്‍മ്മാണം പൂര്‍ത്തിയായി ആറ് മാസത്തിനുള്ളില്‍ റോഡ് തകര്‍ന്നാല്‍ വിജിലന്‍സ് കേസ് എടുക്കണം. റോഡ് പണിയ്ക്ക് നേതൃത്വം […]

Kerala News

ആറു മാസം ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ ഹൈക്കോടതിയുടെ അനുമതി

  • 16th July 2022
  • 0 Comments

പോക്‌സോ കേസ് അതിജീവിതയായ പതിനഞ്ചുകാരിയുടെ ആറു മാസം പിന്നിട്ട ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ ഹൈക്കോടതി അനുമതി. ജനിക്കുന്ന കുട്ടിയുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം. തീരുമാനം വൈകുന്നത് പെണ്‍കുട്ടിയുടെ കഠിന വേദനയുടെ ആക്കം കൂട്ടുമെന്നും ജസ്റ്റിസ് വി ജി അരുണ്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കണമെന്നാണ് നിര്‍ദ്ദേശം. ശിശുവിനെ പുറത്തെടുക്കുന്നതിനായി അടിയന്തരമായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. തീരുമാനം വൈകുന്നതു പെണ്‍കുട്ടിയുടെ കഠിനവേദന വര്‍ധിപ്പിക്കുമെന്നു കോടതി വിലയിരുത്തി. പുറത്തെടുക്കുന്ന കുഞ്ഞിനു […]

Kerala News

ശാരീരിക ബന്ധത്തിന് ശേഷം മറ്റൊരാളെ വിവാഹം കഴിച്ചാല്‍ പീഡനമല്ല,വിവരങ്ങള്‍ മറച്ചുവെച്ചെന്ന് തെളിയിച്ചാലേ കേസ് നിലനില്‍ക്കൂ

  • 6th April 2022
  • 0 Comments

ശാരീരിക ബന്ധം പുലർത്തിയതിന് ശേഷം മറ്റൊരാളെ വിവാഹം കഴിച്ചതിന്‍റെ പേരിൽ മാത്രം, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചന്ന കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി. സത്യം മറച്ചുവച്ചു തെറ്റിദ്ധരിപ്പിച്ചു ശാരീരിക ബന്ധത്തിലേർപ്പെട്ടെന്ന് വ്യക്തമായാൽ മാത്രമേ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കുറ്റം നിലനിൽക്കുകയുള്ളൂവെന്ന് ഹൈക്കോടതി പറഞ്ഞു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് ജീവപര്യന്തം തടവിനു ശിക്ഷിച്ചതിനെതിരേ ഇടുക്കി സ്വദേശി രാമചന്ദ്രൻ (ചന്ദ്രൻ 35) നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ഉത്തരവ്. ജീവപര്യന്തം തടവ് റദ്ദാക്കിയ കോടതി പ്രതിയെ വിട്ടയച്ചു.വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന യുവതിയുമായി […]

error: Protected Content !!