Kerala News

12 ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി;മരണസംഖ്യ 14 ആയി കണ്ണൂരിലെ മലയോര മേഖലയിൽ അതീവ ജാഗ്രത,സർവകലാശാല പരീക്ഷകൾ മാറ്റി

  • 3rd August 2022
  • 0 Comments

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. എം ജി, കേരള, കാലിക്കറ്റ് സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. വിവിധ ജില്ലകളിൽ റെഡ് അലർട്ട് കൂടി പ്രഖ്യാപിടച്ച സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റിയത്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി.മഴ ശക്തമായി തുടരുന്നതിനാലും ജില്ലകളിൽ റെഡ് […]

Kerala News

ശക്തമായ മഴക്കുള്ള സാധ്യത ; ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു

സംസ്ഥാനത്ത് മെയ് 14 മുതൽ 16 വരെ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് അടിയന്തര യോഗം വിളിച്ചു. മുഴുവൻ വകുപ്പുകളുടെയും രക്ഷാസേനകളുടെയും യോഗമാണ് വിളിച്ചത്. വൈകിട്ട് ആറുമണിക്കാണ് ഓൺലൈൻ യോഗം. റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച 8 ജില്ലകളിലെ കലക്ടർമാരും പങ്കെടുക്കും.

error: Protected Content !!