നിയമനത്തട്ടിപ്പ് കേസ്;മറ്റാർക്കും പങ്കില്ലെന്ന് പൊലീസിന്റെ പിടിയിലായ അഖിൽ സജീവൻ
നിയമനത്തട്ടിപ്പിൽ മറ്റാർക്കും പങ്കില്ലെന്ന് പൊലീസിന്റെ പിടിയിലായ അഖിൽ സജീവൻ.ഒളിവിൽ കഴിയാനും ആരുടെയും സഹായം ലഭിച്ചില്ല. കുറെ നാളായി ചെന്നൈയിൽ ആയിരുന്നു താമസം. പിന്നീടാണ് തേനിലേക്ക് പോയതെന്ന് അഖിൽ സജീവിൻ മൊഴി നൽകി. ആരോഗ്യമന്ത്രിയുടെ ഓഫിസ് മറയാക്കി നടത്തിയ നിയമനത്തട്ടിപ്പ് കേസിലാണ് ചെന്നൈയില്‍ നിന്ന് പത്തനംതിട്ട പൊലീസ് ഇയാളെ പിടികൂടിയത്. അഖില്‍ സജീവിനെ തെരഞ്ഞ് ഇന്നലെ പത്തനംതിട്ട പൊലീസ് ചെന്നൈയിലേക്ക് പോയിരുന്നു. അഖില്‍ ചില സുഹൃത്തുക്കളുമായി ഒളിവില്‍ താമസിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ ഇയാളെ തമിഴ്‌നാട്ടില്‍ നിന്ന് […]