Kerala News

ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍; നെയ്യും കശുവണ്ടിയും ഉള്‍പ്പെടെ 14 ഇനങ്ങള്‍

  • 17th August 2022
  • 0 Comments

സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളാണ് ഓണക്കിറ്റില്‍ അടങ്ങിയിരിക്കുന്നത്. പാക്കിംഗ് എണ്‍പത് ശതമാനത്തോളം പൂര്‍ത്തിയായതായി സപ്ലൈകോ അറിയിച്ചു. ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കഴിഞ്ഞ വര്‍ഷം കിറ്റിലെ പപ്പടവും ശര്‍ക്കരയും ഗുണമേന്മയില്ലാത്തത് ആണെന്നതടക്കം നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ഇക്കുറി ഇവയ്ക്ക് പകരം മില്‍മ നെയ്യും കശുവണ്ടിയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 14 ഉത്പന്നങ്ങള്‍ അടങ്ങിയ കിറ്റിന് 434 രൂപയാണ് […]

Kerala News

തെളിവില്ലാത്ത കേസുകളില്‍ പ്രതിയാക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന ജാഗ്രത പ്രശംസനീയമെന്ന് കെ.സുധാകരന്‍

  • 13th August 2022
  • 0 Comments

തെളിവില്ലാത്ത കേസുകളില്‍ തന്നെ പ്രതിയാക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന ജാഗ്രത പ്രശംസനീയമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. 1995 ലെ ട്രെയിനിലെ വെടിവെയ്പ് കേസിലും മോന്‍സന്‍ മാവുങ്കല്‍ കേസിലും തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്താനാണ് സര്‍ക്കാരും ആഭ്യന്തരവകുപ്പും ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി. എന്നാല്‍ ഈ രണ്ടു കേസുകളില്‍ തനിക്കെതിരായി ഒരു തെളിവും സര്‍ക്കാരിന്റെ കയ്യിലില്ലെന്നതാണ് വാസ്തവം. ഏകപക്ഷീയമായ നടപടികളിലൂടെ തന്നെ കുടുക്കാനുള്ള സര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന ചേതോവികാരം അത്ഭുതപ്പെടുത്തുന്നതാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ടുനേരിടുന്നതാണ് ജനാധിപത്യ ശൈലി. മറിച്ച് ഗൂഡാലോചന നടത്തിയും വളഞ്ഞ […]

Kerala News

പത്ത് മന്ത്രിമാര്‍ക്ക് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ തുക അനുവദിച്ച് സര്‍ക്കാര്‍, ചെലവ് 3.22 കോടി

  • 13th August 2022
  • 0 Comments

സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ മന്ത്രിസഭയിലെ പത്ത് മന്ത്രിമാര്‍ക്കും പുതിയ കാര്‍ വാങ്ങുന്നു. കാറുകള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ 3.22 കോടി രൂപ അനുവദിച്ചു. നിലവില്‍ മന്ത്രിമാര്‍ ഉപയോഗിക്കുന്ന കാറുകള്‍ പഴകിയതിനാലാണ് പുതിയ കാറുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. ടൊയോട്ട ഇന്നോവ ക്രിസറ്റ കാറുകളാണ് പുതുതായി വാങ്ങുന്നത്. വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്ക് നിലവിലെ വാഹനങ്ങള്‍ അപര്യാപ്തമായതിനാലാണ് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. മന്ത്രിമാര്‍ക്ക് വാഹനങ്ങള്‍ അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്. മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും […]

Kerala News

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  • 10th August 2022
  • 0 Comments

കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ബാങ്കിന്റെ ആസ്തികള്‍ പണയം വച്ച് 50 കോടിയോളം സമാഹരിക്കുമെന്നും കേരളാ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് ബാധ്യത തീര്‍ക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. മുന്‍ഗണനാക്രമം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ 12 ദിവസത്തെ സമയം ആവശ്യപ്പെട്ടു. സഹകരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതി ചേര്‍ന്ന് പരിഹാര മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജികള്‍ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുമ്പോള്‍ എത്ര പണം […]

Kerala News

ജനവാസ, കൃഷിയിടങ്ങളെ പരിസ്ഥിതി ലോല മേഖലകളില്‍ നിന്ന് ഒഴിവാക്കും; ബഫര്‍ സോണില്‍ പുതിയ ഉത്തരവിറക്കി സര്‍ക്കാര്‍

  • 10th August 2022
  • 0 Comments

പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ പുതിയ ഉത്തരവുമായി സംസ്ഥാന സര്‍ക്കാര്‍. ജനവാസ, കൃഷിയിടങ്ങളെ പരിസ്ഥിതി ലോല മേഖലകളില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയാണ് ഉത്തരവിറക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലങ്ങളും ഒഴിവാക്കും. മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളാണ് ഇന്ന് ഉത്തരവായി പുറത്തിറങ്ങിയത്. 2019 ഉത്തരവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായാണ് പുതിയ ഉത്തരവിറക്കിയത്. ജനവാസ കേന്ദ്രങ്ങളടക്കം ഒരു കിലോ മീറ്റര്‍ വരെ പരിസ്ഥിതിലോല മേഖലയാക്കാനുള്ള 2019ലെ ഉത്തരവ് തിരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. വനാതിര്‍ത്തിയോടു ചേര്‍ന്ന് ഒരു കിലോമീറ്റര്‍ വരെ പരിസ്ഥിതിലോല മേഖലയാക്കാനുള്ള 2019ലെ സര്‍ക്കാര്‍ […]

Kerala News

മധുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമെന്ന് കെ.സുധാകരന്‍

  • 10th August 2022
  • 0 Comments

ആള്‍കൂട്ട അക്രമണത്തില്‍ കൊല്ലപ്പെട്ട പാലക്കാട് അട്ടപ്പാടി ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. മധുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറുന്നത് നിയമവ്യവസ്ഥയ്ക്കും ഭരണസംവിധാനത്തിനും അപമാനകരമാണ്. കൂറുമാറിയവര്‍ക്കെതിരെയും അതിന് കളമൊരുക്കിയവര്‍ക്കെതിരെയും കര്‍ശനമായ നിയമനടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവം ഗുരുതരമാണ്. കുറ്റവാളികളെ രക്ഷിക്കാനുള്ള ഗൂഢനീക്കം തടയാന്‍ സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ല. ആദിവാസി വിഭാഗത്തോടുള്ള എല്‍ഡിഎഫ് സര്‍ക്കാറിന്റെ സമീപനം വ്യക്തമാക്കുന്നതാണ് മധുവധക്കേസിലെ നിലപാട്. ആദിവാസി […]

Kerala News

കൊച്ചി നഗരത്തെ വികസിപ്പിച്ചെടുക്കാന്‍ ലക്ഷ്യമിടുന്ന ‘സുസ്ഥിര നഗര പുനര്‍നിര്‍മ്മാണ പദ്ധതിക്ക്’ മന്ത്രിസഭായോഗത്തിന്റെ അനുമതി

  • 10th August 2022
  • 0 Comments

ശാസ്ത്രീയമായും ഭൂമി പുനഃക്രമീകരണത്തിലൂടെയും കൊച്ചി നഗരത്തെ വികസിപ്പിച്ചെടുക്കാന്‍ ലക്ഷ്യമിടുന്ന ‘സുസ്ഥിര നഗര പുനര്‍നിര്‍മ്മാണ പദ്ധതിക്ക്’ മന്ത്രിസഭായോഗം തത്വത്തില്‍ അനുമതി നല്‍കി. മറൈന്‍ ഡ്രൈവും അതിന്റെ പരിസരപ്രദേശങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനഃക്രമീകരിക്കും. തെക്കുഭാഗത്ത് മറൈന്‍ ഡ്രൈവ്, മംഗളവനം പക്ഷിസങ്കേതം എന്നിവിടങ്ങളും വടക്ക് വടുതല, പച്ചാളം പ്രദേശം, കായലുകള്‍ക്ക് കുറുകെയും പടിഞ്ഞാറുഭാഗത്ത് മുളവുകാട് ദ്വീപ് എന്നിവിടങ്ങളുമാണ് പദ്ധതി പ്രദേശം. പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിന് എസ് പി വി രൂപീകരിക്കും. ഡിപിആര്‍ സമര്‍പ്പിക്കുന്നത് വരെയുള്ള ഏകോപനത്തിന് ജനറല്‍ ബോഡിയും പദ്ധതി നിര്‍വ്വഹണ […]

Kerala News

കെഎസ്ആര്‍ടിസി ശമ്പളവിതരണം ശനിയാഴ്ച ആരംഭിക്കും, സര്‍ക്കാര്‍ 50 കോടി അനുവദിച്ചു

  • 21st July 2022
  • 0 Comments

കെഎസ്ആര്‍ടിസിയില്‍ ജൂണ്‍ മാസത്തെ ശമ്പളവിതരണം ശനിയാഴ്ച മുതല്‍ തുടങ്ങും. ആദ്യഘട്ടത്തില്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് ശമ്പളം നല്‍കുകയെന്ന് ബോര്‍ഡ് അറിയിച്ചു. സര്‍ക്കാര്‍ സഹായമായി 50 കോടി രൂപ ലഭിച്ചതായും മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ 79 കോടി രൂപ ആവശ്യമാണെന്നും കെഎസ്ആര്‍ടിസി പറയുന്നു. ജൂലായ് മാസം പകുതി പിന്നിട്ടിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂണിലെ ശമ്പളം നല്‍കിയിരുന്നില്ല. ഇതിനെതിരെ യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ സഹായം കിട്ടാതെ ശമ്പളം നല്‍കാനാവില്ലെന്നാണ് മാനേജേമെന്റ് പറഞ്ഞിരുന്നത്. എന്നാല്‍ എല്ലാ മാസവും ശമ്പളത്തിനായി പണം […]

Kerala News

അട്ടപ്പടിയിലെ ശിശു മരണങ്ങള്‍ സര്‍ക്കാരിന്റെ അനാസ്ഥമൂലമുള്ള കൊലപാതകങ്ങള്‍; കേരളത്തിന് അപമാനമെന്ന് വിഡി സതീശന്‍

  • 14th July 2022
  • 0 Comments

സംസ്ഥാനത്തെ ആരോഗ്യവകുപ്പ് പരാജയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഭരണപക്ഷത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവും പാരമ്യത്തില്‍ എത്തിയിരിക്കുകയാണ്. ഒച്ചവെച്ച് പ്രതിപക്ഷത്തെ നിശബ്ദരാക്കാനാകില്ലെന്നും, പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്നും വി ഡി സതീശന്‍ പറഞ്ഞു. അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ സംബന്ധിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസില്‍ വിചിത്രമായ മറുപടികളാണ് മന്ത്രിമാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. 2013-ല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌ക്കരിച്ച നിരവധി പദ്ധതികളിലൂടെ അട്ടപ്പാടിയിലെ ശിശു മരണ നിരക്ക് കുറച്ച് കൊണ്ടുവരാന്‍ സാധിച്ചു. […]

Kerala News

ഒരു സ്ത്രീയെ പ്രണയിച്ചതിന്റെ പേരില്‍ സര്‍ക്കാരും പൊലീസും തന്നെ വേട്ടയാടുകയാണെന്ന് സനല്‍കുമാര്‍ ശശിധരന്‍

  • 12th July 2022
  • 0 Comments

ഒരു സ്ത്രീയെ പ്രണയിച്ചതിന്റെ പേരില്‍ സര്‍ക്കാരും പൊലീസും തന്നെ വേട്ടയാടുകയാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. നടി മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തുകയും നിരന്തരം ശല്യപ്പെടുത്തുകയും ചെയ്തതെന്നകേസില്‍ സനല്‍കുമാറിനെ രണ്ട് മാസം മുന്‍പ് പോലീസ് അറസ്റ്റ് ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. ഈ വിഷയത്തില്‍ ഫേസ്ബുക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം എന്നെ അറസ്റ്റ് ചെയ്ത് രണ്ട് മാസത്തിന് ശേഷം എനിക്ക് എന്റെ ഗൂഗിള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തിരികെ ലഭിച്ചു. ഒരു സ്ത്രീയെ പ്രണയിച്ചതിനും അതുവഴി […]

error: Protected Content !!