രാജ്യത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് തള്ളിവിട്ടത് ബിജെപി സർക്കാർ: കോൺഗ്രസ്
സാമ്പത്തിക മാന്ദ്യം മറച്ചുവെക്കാൻ ബി.ജെ.പി സർക്കാർ റിസർവ് ബാങ്കിൽ നിന്ന് 1,76 ലക്ഷം കോടി രൂപ ബലമായി എടുത്തതായി കോൺഗ്രസ്. ഇത് രാജ്യത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് തള്ളിവിട്ടതായും കോൺഗ്രസ് അഭിപ്രായപ്പെട്ടു.1.76 ലക്ഷം കോടി രൂപയുടെ കരുതൽ ധനം സർക്കാരിന് കൈമാറാൻ റിസർവ് ബാങ്ക് തിങ്കളാഴ്ച അംഗീകാരം നൽകിയിരുന്നു. സർക്കാരിന്റെ പരാജയങ്ങളും സാമ്പത്തിക മാന്ദ്യവും മറച്ചുവെക്കാനായി ബി.ജെ.പി സർക്കാർ 1,76,000 കോടി രൂപ ആർ.ബി.ഐയിൽ നിന്ന് എടുത്തതിനാൽ ആർ.ബി.ഐയുടെ അടിയന്തര ഫണ്ട് ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് […]
