ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളില്‍ കോവിഡ് ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തില്‍
തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തില്‍. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പോളിംഗ് സ്റ്റേഷനുകള്‍ അണുവിമുക്തമാക്കി. പോളിംഗ് ബൂത്തിന് മുന്‍പില്‍ വോട്ടര്‍മാര്‍ക്ക് സാമൂഹിക അകലം പാലിച്ച് ക്യൂ നില്‍ക്കുന്നതിന് ഒരുമീറ്റര്‍ അകലത്തില്‍ പ്രത്യേകം മാര്‍ക്ക് ചെയ്തു. ഹരിതചട്ടം പൂര്‍ണമായും പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ വസ്തുക്കളാണ് പോളിംഗ് ബൂത്തുകളില്‍ ഉപയോഗിക്കുക. പോളിംഗ് കേന്ദ്രങ്ങളായ സ്‌കൂളുകള്‍ കോവിഡിനെ തുടര്‍ന്ന് മാസങ്ങളായി അടഞ്ഞു കിടക്കുന്നതിനാല്‍ പരിസരം […]




