Kerala News

‘കുടുംബത്തിന്റെ പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ് ബി’എനിക്ക് ശേഷം പ്രളയം എന്ന നിലപാട് എനിക്കില്ല ഗണേഷിന്റെ മറുപടി

  • 29th December 2021
  • 0 Comments

തന്റെ കുടുംബത്തിലുള്ള ആരും പാര്‍ട്ടിയില്‍ ഇല്ലെന്ന് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ.കേരള കോണ്‍ഗ്രസ് (ബി) കുടുംബത്തിന്റെ പാര്‍ട്ടിയല്ലെന്നും സഹോദരി ഉഷ മോഹന്‍ദാസിനുള്ള മറുപടിയെന്നോണമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.തന്നെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തത് സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയാണെന്ന്. നിയമപരമായ കേരള കോണ്‍ഗ്രസ് ബി ഒന്നേയുള്ളൂവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ‘കുടുംബത്തിന്റെ പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ് ബി. അച്ഛന്‍ രാഷ്ട്രീയത്തിലുള്ളപ്പോള്‍ ഞാന്‍ രാഷ്ട്രീയത്തില്‍ വന്നതാണ്. കഴിഞ്ഞ 23 വര്‍ഷം ജനങ്ങള്‍ക്ക് നടുവില്‍ അടിത്തട്ടിലിറങ്ങി പ്രവര്‍ത്തിക്കുന്നുണ്ട്. എന്റെ തീരുമാനങ്ങളല്ല പാര്‍ട്ടിയുടേത്. എല്ലാവരും കൂട്ടായ് എടുക്കുന്നതാണ്. […]

Kerala News

കേരള കോണ്‍ഗ്രസ് ബി പിളര്‍പ്പിലേക്ക്; ഉഷാ മോഹൻദാസിനെ അധ്യക്ഷയാക്കി വിമത‍വിഭാ​ഗം

  • 21st December 2021
  • 0 Comments

കേരള കോണ്‍ഗ്രസ് (ബി) പിളര്‍ന്നു.കെ.ബി. ഗണേഷ് കുമാറിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിമതര്‍ നീക്കം ചെയ്ത് ഗണേഷ് കുമാറിന്റെ സഹോദരി ഉഷ മോഹന്‍ദാസിനെ പുതിയ ചെയര്‍പെഴ്‌സണാക്കി പ്രഖ്യാപിച്ചു. ആര്‍. ബാലകൃഷ്ണപ്പിള്ളയുടെ മൂത്തമകളാണ് ഉഷ മോഹന്‍ദാസ്. ഉഷയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് (ബി) കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. ഗണേഷ് കുമാര്‍ പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നതിന് വേണ്ടി യാതൊന്നും ചെയ്യുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം. ഇതിനിടെയാണ് ഉഷ നേതാക്കളെ വിളിച്ചു കൂട്ടി യോഗം ചേര്‍ന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ യോഗത്തില്‍ […]

error: Protected Content !!