International Kerala

പ്രധാനമന്ത്രിയെ തുഗ്ലക്കുമായി താരതമ്യം ചെയ്ത് കേരള കോൺഗ്രസ്

  • 7th October 2023
  • 0 Comments

ന്യൂ‍ഡൽഹി∙ ബിജെപിയും കോൺഗ്രസും തമ്മിലുള്ള പോസ്റ്റർ യുദ്ധം കടുക്കുന്നു. തുഗ്ലക് രാജവംശത്തിലെ രണ്ടാമത്തെ സുൽത്താനായ മുഹമ്മദ് ബിൻ തുഗ്ലക്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താരതമ്യം ചെയ്ത് കേരള കോൺഗ്രസ് ഘടകം എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പോസ്റ്റർ ഇട്ടതിനു പിന്നാലെ, കോൺഗ്രസിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്‌വി രംഗത്തെത്തി. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ ചിത്രത്തിൽ മോദിയുടെ മുഖം പതിപ്പിച്ചുള്ള ചിത്രമാണ് കോൺഗ്രസ് കേരള ഘടകം പോസ്റ്റ് ചെയ്തത്. ‘‘പ്രിയപ്പെട്ട പ്രധാനമന്ത്രിജി, നിങ്ങൾക്കു പാഠപുസ്തകങ്ങൾ […]

Kerala News

മലബാർ പര്യടനം തുടർന്ന് ശശി തരൂർ, ഇന്ന് കണ്ണൂരിൽ പാണക്കാട് തങ്ങളുമായുളള കൂടിക്കാഴ്ച നാളെ

  • 21st November 2022
  • 0 Comments

വിവാദങ്ങൾക്കിടെ ശശി തരൂരിന്റെ വടക്കൻ കേരളത്തിലെ സന്ദർശന പരിപാടികൾ ഇന്നും തുടരും. അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ ടിപി രാജീവന്റെ വീട്ടിൽ രാവിലെ എത്തുന്ന തരൂർ, തുടർന്ന് മാഹി കലാഗ്രാമത്തിൽ നടക്കുന്ന ചടങ്ങിലും പങ്കെടുക്കും.നാളെയാണ് പാണക്കാട്ട് തറവാട്ടിൽ സന്ദർശനം നടക്കുക.ഇവിടെ വച്ച് മുസ്ലിം ലീഗ് നേതാക്കളുമായി തരൂർ ചർച്ച നടത്തും. ബുധനാഴ്ച കണ്ണൂരിൽ നടക്കുന്ന വിവിധ പരിപാടികളിലും തരൂർ പങ്കെടുക്കുന്നുണ്ട്.കോഴിക്കോട് താൻ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ശശി തരൂർ ഇന്നലെ […]

Kerala News

കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ സാജന്‍ ഫ്രാന്‍സീസ് നിര്യാതനായി

  • 26th August 2022
  • 0 Comments

കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ സാജന്‍ ഫ്രാന്‍സീസ് നിര്യാതനായി. 68 വയസായിരുന്നു. ചങ്ങനാശ്ശേരി നഗരസഭ മുന്‍ ചെയര്‍മാനായിരുന്നു. മുന്‍ എംഎല്‍എ സി.എഫ് തോമസിന്റെ സഹോദരനാണ്. മൃതദേഹം ചങ്ങനാശ്ശേരിയിലെ വസതിയില്‍ എത്തിച്ചു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ചങ്ങനാശ്ശേരി മെത്രാപ്പൊലിത്തന്‍ പള്ളിയില്‍ നടക്കും. ചെങ്ങനാശ്ശേരി നഗരസഭ മുന്‍ ചെയര്‍മാനായിരുന്നു. ചങ്ങനാശ്ശേരി നഗരസഭയില്‍ 15 നെതിരെ 16 വോട്ടുകള്‍ക്കായിരുന്നു സാജന്‍ ഫ്രാന്‍സിസ് നഗരസഭ പിടിച്ചെടുത്തത്. കോണ്‍ഗ്രസ് വിമതനായ സജി തോംസണായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. രണ്ട് യുഡിഎഫ് അംഗങ്ങള്‍ കൂറുമാറി എല്‍ഡിഎഫിന് […]

Kerala News

പൊയ്മുഖം തിരിച്ചറിയണം; വി ഡി സതീശനെതിരെ പ്രതിഷേധ പോസ്റ്ററുകൾ

  • 25th August 2021
  • 0 Comments

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരേയും പോസ്റ്റര്‍ പ്രതിഷേധം. എറണാകുളം ഡിസിസി ഓഫീസിന് മുന്നിലാണ് പ്രതിഷേധമറിയിച്ചു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. മുതിര്‍ന്ന നേതാക്കളെ അവഗണിക്കരുതെന്നും സതീശന്‍ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്നും പോസ്റ്ററില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് വിഡി സതീശനെതിരേയും പോസ്റ്റര്‍ പ്രതിഷേധം. കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ജീവിതം ഹോമിച്ച ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, വിഎം സുധീരന്‍ എന്നീ മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്ന വിഡി സതീശന്റെ പൊയിമുഖം തിരിച്ചറിയുക, ഗ്രൂപ്പ് ഇല്ലായെന്ന കോണ്‍ഗ്രസുകാരെ […]

Kerala News

കേരള കോൺഗ്രസ് ചെയർമാനായി പി ജെ ജോസഫ്

  • 27th April 2021
  • 0 Comments

കേരള കോൺഗ്രസ് ചെയർമാനായി പി.ജെ ജോസഫിനെ തെരഞ്ഞെടുത്തു. തൊടുപുഴയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. വർക്കിങ് ചെയർമാനായി പി.സി തോമസിനെയും എക്സിക്യൂട്ടീവ് ചെയർമാനായി മോൻസ് ജോസഫിനെയും ചീഫ് കോർഡിനേറ്ററായി ടി.യു കുരുവിളയേയും തെരഞ്ഞെടുത്തു. ഫ്രാൻസിസ് ജോർജ്ജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ എന്നിവർക്ക് ഡെപ്യൂട്ടി ചെയർമാൻ സ്ഥാനമാണ് നൽകിയത്. യോഗത്തിൽ ഫ്രാൻസിസ് ജോർജ് പങ്കെടുത്തില്ല. ഫ്രാൻസിസ് ജോർജിന് അതൃപ്തിയുണ്ടെങ്കിൽ സംസാരിച്ച് തീർക്കുമെന്ന് പി.ജെ ജോസഫ് പറഞ്ഞു.

error: Protected Content !!