Kerala News

സില്‍വര്‍ലൈന്‍; ജനവികാരത്തിന് മുമ്പില്‍ മുട്ട് മടക്കി, മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയണമെന്ന് കെ സുരേന്ദ്രന്‍

ജനവികാരത്തിന് മുമ്പില്‍ മുട്ടു മടക്കിയത് കൊണ്ടാണെന്ന് സില്‍വര്‍ലൈന്‍ കല്ലിടല്‍ നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തിരുമാനിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കില്ലെന്ന് മനസിലായതോടെ സില്‍വര്‍ലൈന്‍ യാഥാര്‍ത്ഥ്യമാവില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് ഉറപ്പായിരുന്നു. ചെയ്തുപോയ തെറ്റുകള്‍ക്ക് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയുകയും പ്രതിഷേധക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറാവുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. സില്‍വര്‍ലൈന്‍ വിഷയം ഉയര്‍ത്തി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ നേരിടുമെന്ന് പറഞ്ഞ പിണറായി വിജയന് നേരം വെളുക്കുമ്പോഴേക്കും ബോധോദയമുണ്ടായത് നല്ല കാര്യമാണ്. സില്‍വര്‍ലൈനിനെതിരാണ് ജനവികാരമെന്ന് […]

Kerala News

പിണറായി വിജയനെ സ്വീകരിച്ച് യുഎഇ;മലയാളത്തിൽ ശൈഖ് മുഹമ്മദിന്റെ ട്വീറ്റ്
അറബിയില്‍ നന്ദിയറിയിച്ച് മുഖ്യമന്ത്രി

  • 3rd February 2022
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയനുമായി എക്‌സ്‌പോ 2020 വേദിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയതിനു ശേഷം മലയാളത്തില്‍ ട്വീറ്റ് ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.എക്സ്പോയിൽ എത്തിയ മുഖ്യമന്ത്രിയെ നേരിട്ടാണ് ശൈഖ് മുഹമ്മദ് സ്വീകരിക്കാൻ എത്തിയത്. തുടർന്ന് പിണറായി വിജയനെ സ്വീകരിച്ച വിവരം അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ മലയാളത്തിൽ അറിയിച്ചു.ഈ ട്വീറ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്. കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്‌സ്‌പോ 2020-ലെ ‘കേരള വീക്കി’ൽ […]

Kerala News

ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാനുള്ള വേദിയാകണം നിയമസഭ; മുഖ്യമന്ത്രി;സഭാംഗങ്ങൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു

  • 24th June 2021
  • 0 Comments

ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാനുള്ള സമരവേദിയാകണം നിയമസഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഭാംഗങ്ങൾ തമ്മിൽ കൂട്ടായ്മയുണ്ടാകണം. വികസനത്തിനും നവകേരള നിർമിതിക്കും കൂട്ടായ ഇടപെടലുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ സാമാജികർക്കായി കെ-ലാംപ്സ് (പാർലമെൻററി സ്റ്റഡീസ്) ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ആഗ്രഹങ്ങളാകണം സഭയിൽ പ്രതിഫലിപ്പിക്കേണ്ടത്, നിക്ഷിപ്ത താത്പര്യങ്ങളാകരുത്. ജനതാത്പര്യം അവതരിപ്പിക്കുന്നതിൽ വിട്ടുവീഴ്ചയുമുണ്ടാകരുത്. സാമാജികർ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ളവരാണെങ്കിലും നിയമസഭാ ചട്ടങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണ്. നിയമസഭാ രേഖകൾ ആധികാരികരേഖകളാണെന്നതിനാൽ സഭയിൽ പറയുന്ന […]

Kerala

സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. . രോഗം സ്ഥിരീകരിച്ചവരില്‍ 971 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. ഇതില്‍ 79 പേരുടെ ഉറവിുടം വ്യക്തമല്ല. 66 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 125 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നു. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗമുണ്ട്. സംസ്ഥാനത്ത് ഇന്ന് 1234 പേരാണ് രോഗമുക്തി നേടിയത്. 7 മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് ചോമ്പാല പുരുഷോത്തമൻ (66), ഫറോക്കിലെ […]

error: Protected Content !!