കേരള ബുക്സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റിക്ക് കുടിശികയുള്ള 319 കോടി നൽകാൻ കത്ത് നൽകി
കേരള ബുക്സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റിക്ക് (കെബിപിഎസ്) പാഠപുസ്തകവും ലോട്ടറിയും അച്ചടിച്ച വകയിൽ കുടിശികയുള്ള 319 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനം ധനമന്ത്രിയുടെ ഓഫിസിന് കത്തു നൽകി. വിവിധ സ്ഥാപനങ്ങൾക്ക് മുൻകൂറായി പണം നൽകിയാണ് അച്ചടിക്കായി കടലാസ് വാങ്ങിയതെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്ഥാപനത്തിന് ഈ മാസത്തെ ശമ്പളം വിതരണം ചെയ്യാൻ അടിയന്തര ധനസഹായം ആവശ്യമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി. പാഠപുസ്തകങ്ങൾ അച്ചടിച്ച വകയിൽ വിദ്യാഭ്യാസ വകുപ്പ് 268.74 കോടി രൂപയും ലോട്ടറി വകുപ്പ് […]
