കേരളത്തിലെ ആയൂർവേദത്തിന് ലോക വിപണി ലഭിക്കാൻ കൂട്ടായി പ്രവർത്തിക്കണം; വി. മുരളീധരൻ
തിരുവനന്തപുരം; ലോകമെമ്പാടും ആയുർവേദത്തിന് അത്ഭുതപൂർവ്വമായ വളർച്ചയാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ആയുർവേദം വളർന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ കേരളീയ ആയുർവേദത്തിന് ഈ വളർച്ചയുടെ പങ്കുപറ്റാൻ സാധ്യമാകുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. അതുകൊണ്ട് തന്നെ കേരളീയ ആയുർവേദത്തിന്റെ വളർച്ചയ്ക്കായി വിവിധ മേഖലകളിൽ ലോബിയിങ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോബിയിങ് എന്നത് എന്തോ മോശപ്പെട്ട കാര്യമായിട്ടാണ് നമ്മൾ കരുതിവരുന്നത്, എന്നാൽ അത് ഇപ്പോഴത്തെ കാലത്ത് അങ്ങനെയല്ല. എത്ര നല്ല ഉൽപ്പന്നമാണ് നമ്മുടെതെങ്കിലും അതിന് […]
