Kerala

പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ആഗസ്റ്റ് 7ന് ആരംഭിക്കും

  • 2nd August 2023
  • 0 Comments

പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ആഗസ്റ്റ് 7-ാം തീയതി തിങ്കളാഴ്ച ആരംഭിക്കും. പ്രധാനമായും നിയമ നിര്‍മ്മാണത്തിനായി ചേരുന്ന ഈ സമ്മേളനം ആകെ 12 ദിവസം ചേരുന്നതും ഒട്ടേറെ സുപ്രധാന ബില്ലുകള്‍ പരിഗണിക്കുന്നതുമാണ്. നിലവിലെ കലണ്ടര്‍ പ്രകാരം 7-ാം തീയതി ആരംഭിക്കുന്ന സമ്മേളനം 24-ാം തീയതി വരെ നീളും. സമ്മേളനത്തിന്റെ ആദ്യദിനമായ 7-ാം തീയതി തിങ്കളാഴ്ച, മുന്‍ മുഖ്യമന്ത്രിയും നിലവില്‍ എം.എല്‍.എ.യുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയതിനുശേഷം മറ്റു നടപടികളിലേക്ക് കടക്കാതെ സഭ പിരിയും. ആഗസ്റ്റ് 11, […]

Kerala News

സര്‍വ്വകലാശാല ഭേദഗതി ബില്ലും ലോകായുക്ത ബില്ലും ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും

  • 22nd August 2022
  • 0 Comments

ഗവര്‍ണറുടെ അധികാരം നിയന്ത്രിക്കാനുള്ള സര്‍വ്വകലാശാല ഭേദഗതി ബില്‍ ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. കാര്യ ഉപദേശക സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. നേരത്തെ 26ന് ബില്‍ അവതരിപ്പിക്കായിരുന്നു നീക്കം. 25, 26 ദിവസങ്ങളില്‍ നിയമസഭ ഉണ്ടാകില്ല. ലോകായുക്ത ഭേദഗതി ബില്ലും 24ന് തന്നെ നിയമസഭയിലെത്തും. ലോകായുക്തയുടെ വിധി പുഃനപരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്ലിലെ ഭേദഗതി. മന്ത്രിമാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമിടയിലെ അഴിമതി തടയാനുള്ള അധികാരം ഗവര്‍ണറിലേക്കും മുഖ്യമന്ത്രിയിലേക്കും ചീഫ് സെക്രട്ടറിയിലേക്കും നിക്ഷിപിതമാക്കുന്നതാണ് ബില്‍. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് […]

Kerala News

പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22 മുതല്‍ ആരംഭിക്കും

  • 20th August 2022
  • 0 Comments

പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22ന് ആരംഭിക്കുമെന്നു നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 10 ദിവസം സഭ സമ്മേളിച്ച് സെപ്റ്റംബര്‍ രണ്ടിനു പിരിയും. 2022-23 വര്‍ഷത്തെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്തു പാസാക്കുന്നതിനായി കഴിഞ്ഞ ജൂണ്‍ 27 മുതല്‍ ചേര്‍ന്ന അഞ്ചാം സമ്മേളനം 15 ദിവസം സമ്മേളിച്ചു നടപടികള്‍ പൂര്‍ത്തിയാക്കി ജൂലൈ 21നാണു പിരിഞ്ഞത്. അഞ്ചാം സമ്മേളനകാലയളവില്‍ നിലവിലുണ്ടായിരുന്ന ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും പരിഗണിക്കുന്നതിനായി ഒക്ടോബര്‍ – […]

Kerala News

നിയമസഭാ സമ്മേളനം 27 മുതല്‍ ആരംഭിക്കും, ‘സ്‌കൂള്‍വിക്കി’ അവാര്‍ഡുകള്‍ കൈറ്റ് പ്രഖ്യാപിച്ചു

  • 24th June 2022
  • 0 Comments

പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം 27ന് ആരംഭിക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജൂലൈ 27 വരെയാണ് സമ്മേളനം. 2022-23 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ വിശദമായി ചര്‍ച്ച ചെയ്ത് പാസാക്കും. സഭ സമ്മേളിക്കുന്ന 23 ദിവസങ്ങളില്‍ 13 ദിവസം ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കായും നാല് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായും ധനകാര്യബില്‍ ഉള്‍പ്പെടെയുള്ള ബില്ലുകളുടെ പരിഗണനയ്ക്കായി നാല് ദിവസവും ഉപധനാഭ്യാര്‍ത്ഥനയ്ക്കും ധനവിനിയോഗ ബില്ലുകള്‍ക്കായി രണ്ട് ദിവസവും നീക്കിവച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു. 2021 മെയ് 24ന് ആദ്യ സമ്മേളനം […]

Kerala News

നിയമനിര്‍മ്മാണ സഭകളുടെ പ്രവര്‍ത്തനം വഴിപാടാകരുതെന്ന് സ്പീക്കര്‍ എം.ബി.രാജേഷ്

നിയമനിര്‍മ്മാണ സഭകളുടെ പ്രവര്‍ത്തനം വഴിപാടാല്ലാതാവുകയും ശക്തമായ രീതിയിലുള്ള ചര്‍ച്ചകള്‍ വരികയും ചെയ്യുമ്പോഴാണ് നിയമനിര്‍മ്മാണം കുറ്റമറ്റരീതിയലാകുന്നതെന്ന് സ്പീക്കര്‍ ശ്രീ.എം.ബി.രാജേഷ് പ്രസ്താവിച്ചു. കേരള നിയമസഭാ ലൈബ്രറിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പരിപാടി ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമനിര്‍മ്മാണത്തിന് ഗൗരവബുദ്ധിയും നിഷ്‌കര്‍ഷതയും പുലര്‍ത്തുന്ന സഭയാണ് കേരള നിയമസഭ. കോവിഡ് കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ ദിവസം യോഗം ചേര്‍ന്നത് കേരള നിയമസഭയാണെന്ന് ഇതു സംബന്ധിച്ച പഠനങ്ങള്‍ വെളിവാക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് ചേര്‍ന്നതിനേക്കാള്‍ അധികം ദിവസം നാം യോഗം ചേര്‍ന്നു. […]

Kerala News

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍ സഭയില്‍ ചര്‍ച്ച് ചെയ്താല്‍ പുതിയ കാര്യങ്ങള്‍ പുറത്തുവരുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു;വി ഡി സതീശൻ

  • 24th February 2022
  • 0 Comments

സ്വര്‍ണക്കടത്ത് കേസിലെ പ്രതി നടത്തിയ പുതിയ വെളിപ്പെടുത്തലുകള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസ് അടിസ്ഥാനരഹിതമായ കാരണങ്ങള്‍ നിരത്തിയാണ് സ്പീക്കര്‍ തള്ളിയതെന്ന് വി ഡി സതീശൻ. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കോടതിയുടെ പരിഗണനയിലാണെന്നും അടിയന്തിര പ്രാധാന്യമില്ലെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്. സ്പീക്കറുടെ ഈ വാദങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. കോടതിയില്‍ നിലവിലിരിക്കുന്ന കേസുകള്‍ ഇതിന് മുന്‍പും നിയമസഭയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് അര ഡസനിലധികം തവണ അടിയന്തിര പ്രമേയം അനുവദിച്ചിട്ടുണ്ട്. ബാര്‍ കോഴ കേസും സഭ […]

Kerala News

കേരളം ഗുണ്ടകളുടെ ഇടനാഴിയായി; സഭയില്‍ വാക്പോര്

  • 23rd February 2022
  • 0 Comments

പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ സംസ്ഥാനത്തെ ക്രമസമാധാന നിലയെ ചൊല്ലി സഭയില്‍ വാക്പോര്. .കേരളത്തില്‍ കലാപമുണ്ടാക്കാന്‍ യുഡിഎഫും ബിജെപിയും എസ്ഡിപിഐയും ചേര്‍ന്ന് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . കേരളം ഗുണ്ടകളുടെ ഇടനാഴിയായെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണ്ണമായി തകര്‍ന്നെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയേ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. കോണ്‍ഗ്രസ് നേതൃത്വതെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. അക്രമങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്യുന്ന നേതൃത്വമാണ് […]

Kerala News

പതിനഞ്ചാം കേരള നിയമസഭ നാലാം സമ്മേളനം 18 ന് ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആ രംഭിക്കും

  • 16th February 2022
  • 0 Comments

പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനം 2022 ഫെബ്രുവരി 18-ാം തീയതി വെള്ളിയാഴ്ച ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. തുടര്‍ന്ന് ഫെബ്രുവരി 21-ാം തീയതി തിങ്കളാഴ്ച, സഭ യോഗം ചേര്‍ന്ന് സാഭാംഗമായിരുന്ന പി.ടി. തോമസിന്‍റെ നിര്യാണം സംബന്ധിച്ച റഫറന്‍സ് നടത്തി മറ്റ്നടപടികളിലേക്ക് കടക്കാതെപിരിയും.ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിേലുള്ള ചര്‍ച്ച ഫെബ്രുവരി 22, 23, 24 തീയതികളിലായി നടക്കും. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 10 വരെ സഭ സമ്മേളിക്കില്ല.2022, 2023 സാമ്പത്തിക വര്‍ഷത്തെ ബജറ്റും മറ്റ് […]

error: Protected Content !!