മയക്കുമരുന്നിനെതിരെ രണ്ട് കോടി ഗോൾ ചലഞ്ചുമായി സർക്കാർ; സെലിബ്രിറ്റി ഫുട്‌ബോൾ മത്സരങ്ങളും സംഘടിപ്പിക്കും
നവംബർ 14 മുതൽ ജനുവരി 26 വരെ സംഘടിപ്പിക്കുന്ന ലഹരിമുക്ത കേരളം രണ്ടാഘട്ട ക്യാമ്പയിനിൽ വ്യത്യസ്തമായ പരിപാടികളുമായി സംസ്ഥാന സർക്കാർ. ലോകകപ്പ്ഫുട്‌ബോൾ സമയമായതിനാൽ സംസ്ഥാനത്തെങ്ങും രണ്ട് കോടി ഗോൾ അടിക്കുന്ന രീതിയിൽ പരിപാടി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, വിദ്യാലയങ്ങളിലും, സർക്കാർ ഓഫീസുകളിലും, സ്വകാര്യ കമ്പനികളിലും, ഐടി പാർക്കുകളിലും, ബസ് സ്റ്റാൻഡുകളിലും, പൊതുവിടങ്ങളിലും പരിപാടി സംഘടിപ്പിക്കും. നോ റ്റു ഡ്രഗ്‌സ് എന്ന പ്രചാരണ ബോർഡുകളും ചിത്രങ്ങളും ഗോൾ പോസ്റ്റിന് ചുറ്റും […]
