ലക്കിടിയിൽ വൻ മയക്കുമരുന്ന് വേട്ട തിരുവമ്പാടി കൊടുവള്ളി സ്വദേശികൾ പിടിയിൽ
കൽപറ്റ : വൈത്തിരി ലക്കിടി ഭാഗത്ത് കൽപറ്റ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ 3.06 ഗ്രാം മെത്താഫിറ്റമിനുമായി യുവതിയെയും യുവാവിനെയും അറസ്റ്റ് ചെയ്തു. കൊടുവള്ളി മാനിപുരം വട്ടോത്തുപുറായിൽ വി.പി. മുഹമ്മദ് ശിഹാബ്, താമരശ്ശേരി തിരുവമ്പാടി എ.കെ. ശാക്കിറ (30) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായതെന്നു എക്സൈസ് സംഘം പറഞ്ഞു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. സിവിൽ എക്സൈസ് ഓഫിസർമാരായ മുഹമ്മദ് മുസ്തഫ, വൈശാഖ്, പ്രജീഷ്, […]









