കൂട്ടത്തോടെ ചത്ത് ജിറാഫുകള്‍;വരള്‍ച്ചയുടെ ഭയാനകമുഖം
കെനിയയിലെ വരള്‍ച്ചയുടെ ഭീകരത വ്യക്തമാക്കുന്ന ഒരു ചിത്രം പുറത്ത്.വരണ്ടുണങ്ങിയ ഭൂമിയില്‍ ഒന്നിനുമീതെ ഒന്നായി ചത്തുകിടക്കുന്ന ജിറാഫ് കൂട്ടത്തിന്റെ ചിത്രം ഇതിനകം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.ഈദ് റാം എന്ന ഫോട്ടോജേണലിസ്റ്റാണ് ചിത്രം പകർത്തിയത് നാളുകളായി തുടരുന്ന വരള്‍ച്ചയുടെ ആഘാതമേറ്റ് ചത്ത ആറ് ജിറാഫുകളുടെ ആകാശചിത്രമാണിത് വാജിറിലെ സാബുളി വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വന്‍സിയിലെ ജിറാഫുകളാണ് പട്ടിണി മൂലം ചത്തൊടുങ്ങിയത്. വരള്‍ച്ചയുടെ ദുരന്തമുഖം ഒരു സിംഗിള്‍ ഫ്രെയമില്‍ കാണാമെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.മൃഗങ്ങള്‍ മാത്രമല്ല, കടുത്ത വരള്‍ച്ച കാരണം 2.1 ദശലക്ഷം […]