Kerala kerala Local

ഭാവിയുടെ കരുതലാണ് വിദ്യാഭ്യാസം: മന്ത്രി ഒ ആര്‍ കേളു

കുന്ദമംഗലം: ഭാവിയുടെ കരുതലാണ് വിദ്യാഭ്യാസമെന്നും നല്ലൊരു സമൂഹത്തെ രൂപപ്പെടുത്താന്‍ വിദ്യ വലിയ ആയുധമാണെന്നും കേരള സംസ്ഥാന പട്ടികജാതി പട്ടികവകുപ്പ് മന്ത്രി ഒ ആര്‍ കേളു. കാരന്തൂര്‍ മര്‍കസ് ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഉന്നത വിജയികള്‍ക്കുള്ള പുരസ്‌ക്കാര സമര്‍പ്പണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ഷിക പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ പൂര്‍വ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി മുഖ്യാതിഥിയായി. പി.ടി.എ […]

Kerala kerala kerala politics

കെ രാധാകൃഷ്ണന് പകരം ഒ.ആര്‍ കേളു മന്ത്രി

  • 20th June 2024
  • 0 Comments

തിരുവനന്തപുരം: കെ. രാധാകൃഷ്ണന്‍ എം.പിയായതിന് പിന്നാലെ രാജിവെച്ച ഒഴിവില്‍ ഒ.ആര്‍. കേളു പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രിയാകും. മാനന്തവാടി എം.എല്‍.എയായ ഒ.ആര്‍. കേളു സി.പി.എം സംസ്ഥാന സമിതിയംഗമാണ്. കെ. രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് സഹകരണമന്ത്രി വി.എന്‍. വാസവന് നല്‍കി. മന്ത്രി എം.ബി. രാജേഷിനാണ് പാര്‍ലമെന്ററി വകുപ്പ്. 54കാരനായ ഒ.ആര്‍. കേളു വയനാട് കാട്ടിക്കുളം സ്വദേശിയാണ്. തുടര്‍ച്ചയായ രണ്ടാംതവണയാണ് മാനന്തവാടിയെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായും 10 വര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.

error: Protected Content !!