National

കെജ്രിവാളിന് ജാമ്യമില്ല; ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

  • 5th August 2024
  • 0 Comments

ഡല്‍ഹി മദ്യനയക്കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഹൈക്കോടതിയില്‍ തിരിച്ചടി. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. വിചാരണ കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ലെന്നും കോടതി വിലയിരുത്തി. നേരത്തെ ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ കെജ്രിവാളിന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ സിബിഐ കേസ് നിലനില്‍ക്കുന്നതിനാല്‍ പുറത്ത് ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അറസ്റ്റ് ചോദ്യം ചെയ്തും ജാമ്യാപേക്ഷയുമായി രണ്ട് ഹര്‍ജികളായിരുന്നു ഇന്ന് ഡല്‍ഹി കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.

error: Protected Content !!