kerala politics

ബിനോയ് വിശ്വത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്ക് തിരക്കുപിടിച്ച് നിയമിക്കേണ്ടിയിരുന്നില്ല; കെ . ഇ ഇസ്മായില്‍

  • 16th December 2023
  • 0 Comments

പാലക്കാട്: ബിനോയ് വിശ്വത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്ക് തിരക്കുപിടിച്ച് നിയമിക്കേണ്ടിയിരുന്നില്ലെന്ന് മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്മായില്‍. പാര്‍ട്ടിയുടെ കീഴ്വഴക്കം ലംഘിച്ചതായ സംശയം പാര്‍ട്ടിക്കാര്‍ക്കും വ്യക്തിപരമായി തനിക്കുമുണ്ട്. സെക്രട്ടറിയെ അടിയന്തരമായി നിയമിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ”28നു കൂടുന്ന സ്റ്റേറ്റ് കൗണ്‍സിലില്‍ ഔദ്യോഗിക സെക്രട്ടറിയെ പ്രഖ്യാപിക്കും. ഇത്ര തിരക്കുപിടിച്ച് പുതിയ സെക്രട്ടറിയെ പ്രഖ്യാപിക്കേണ്ടിയിരുന്നോ എന്ന സംസാരം അന്ന് ചേര്‍ന്ന കമ്മിറ്റിയിലുണ്ടായെന്ന റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വന്നു. അതുകണ്ടാണ് ഞാനും ആ അഭിപ്രായം പറഞ്ഞത്.”-കെ.ഇ ഇസ്മായില്‍ പറഞ്ഞു.

error: Protected Content !!