Kerala News

കെ ബി ഗണേഷ് കുമാര്‍ മന്ത്രിയാകും, കടന്നപ്പള്ളിക്ക് വീണ്ടും സാധ്യത; നാല് ഘടകകക്ഷികള്‍ മന്ത്രിസ്ഥാനം പങ്കിടും

എല്‍ഡിഎഫിലെ നാല് ഘടകകഷികള്‍ രണ്ടരവര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ നിര്‍ദ്ദേശം. കേരളാ കോണ്‍ഗ്രസ് ബി, കേരളാ കോണ്‍ഗ്രസ് എസ്, ഐഎന്‍എല്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നീ കക്ഷികളാണ് മന്ത്രിസ്ഥാനം പങ്കിടേണ്ടത്. എല്‍ജെഡി, ആര്‍ എസ്പിഎല്‍ ഒഴികെയുള്ള പാര്‍ട്ടികള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കാനാണ് നിലവില്‍ ധാരണയായത്. സിപിഎം നിര്‍ദേശം അംഗീകരിച്ചാല്‍ കേരള കോണ്‍ഗ്രസ് ബിയിലെ കെ ബി ഗണേഷ് കുമാര്‍, കോണ്‍ഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രന്‍, ഐഎന്‍എല്ലിലെ അഹമ്മദ് ദേവര്‍കോവില്‍, ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി […]

Kerala News

ഗണേഷ്കുമാറിന് കോവിഡ്;പ്രചാരണം ഏറ്റെടുത്ത് ബാലകൃഷ്ണപിളള

  • 12th March 2021
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയെങ്കിലും വോട്ടു തേടി ഇറങ്ങാനാവാത്ത സ്ഥിതിയിലാണ് പത്തനാപുരത്തെ സ്ഥാനാർത്ഥി കെ.ബി. ഗണേഷ്‌കുമാർ. ഉണ്ടായ കോവിഡ് ബാധയാണ് കെ.ബി.ഗണേഷ്കുമാറിന് തെരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ വിനയായത്. എന്നാല്‍ ആശുപത്രിക്കിടക്കയില്‍ ഉളള സ്ഥാനാര്‍ത്ഥിയുടെ അസാന്നിധ്യത്തില്‍ സാക്ഷാല്‍ ബാലകൃഷ്ണപിളള തന്നെ മകന്റെ പ്രചാരണത്തിന് ഊര്‍ജം പകരാന്‍ രംഗത്തിറങ്ങി. രണ്ടു തവണ നടത്തിയ കൊവിഡ് ടെസ്റ്റിലും പോസിറ്റീവ് ഫലം കിട്ടിയതോടെ ആശുപത്രി കിടക്കയില്‍ കുറഞ്ഞപക്ഷം ഈ മാസം പതിനേഴാം തീയതി വരെയെങ്കിലും തുടരേണ്ട സ്ഥിതിയിലാണ് സ്ഥാനാര്‍ഥി.ഈ സാഹചര്യത്തിലാണ് […]

Kerala News

കേരളാ കോണ്‍ഗ്രസ് ബിയില്‍ പിളര്‍പ്പ്്; ഒരു വിഭാഗം യുഡിഎഫിലേക്ക്

  • 16th February 2021
  • 0 Comments

കേരളാ കോണ്‍ഗ്രസ് ബി പിളരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി നജീം പാലക്കണ്ടിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ആണ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്. ഏഴ് ജില്ലാ കമ്മിറ്റികള്‍ കൂടെ ഉണ്ടെന്നാണ് വിമതര്‍ അവകാശപ്പെടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേരളാ കോണ്‍ഗ്രസ് ബിയുടെ പിളര്‍പ്പ്. മലബാര്‍ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് അസംതൃപ്തി പരസ്യമായി രംഗത്തെത്തിയവരില്‍ ഭൂരിഭാഗവും. പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം സംഘടനാ രംഗത്ത് സജീവമല്ല. കെ ബി ഗണേഷ് കുമാര്‍ വ്യക്തി താല്‍പര്യങ്ങള്‍ അനുസരിച്ച് […]

Kerala News

ഗണേഷ് കുമാറിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പത്തനാപുരത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പുരോഗമിക്കുന്നു

  • 18th January 2021
  • 0 Comments

പത്താനപുരം പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ പുരോഗമിക്കുന്നു. കെ. ബി ഗണേഷ് കുമാര്‍ എം.എല്‍.എയെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി ചാര്‍ജ് നടത്തിയിരുന്നു. പിന്നാലെ ഗണേഷ് കുമാറിന്റെ വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിയുകയും ചെയ്തിരുന്നു. കൊല്ലം ചവറയില്‍ വെച്ചായിരുന്നു ഗണേഷ് കുമാറിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. […]

സോളാർ കേസ്;പിന്നിൽ ഗണേഷ്​ കുമാറാണെന്ന്​ വെളിപ്പെടുത്തൽ

  • 28th November 2020
  • 0 Comments

സോളാർ കേസിന്​ പിന്നിൽ ഗണേഷ്​ കുമാറാണെന്ന്​ വെളിപ്പെടുത്തൽ. സോളാർ കേസിന്​ അനുബന്ധമായുള്ള പീഡന കേസുകളിൽ ഇര മൊഴി നൽകിയത്​ ഗണേഷിൻെറ നിർദേശപ്രകാരമായിരുന്നുവെന്ന വെളിപ്പെടുത്തലാണ് ഗണേഷ്​ കുമാറിൻെറ ബന്ധുവും വിശ്വസ്​തനുമായ ശരണ്യ മനോജ് നടത്തിയത്​. പത്താനപുരത്ത്​ നടന്ന തെരഞ്ഞെടുപ്പ്​ യോഗത്തിലാണ്​ ശരണ്യ മനോജ്​ നിർണായക വെളിപ്പെടുത്തൽ നടത്തിയത്​. പരാതിക്കാരിക്ക്​ വീട്​ എടുത്ത്​ നൽകിയത്​ താനാണ്​. കല്ലേറ്​ കൊണ്ടിട്ടും ഉമ്മൻചാണ്ടി സോളാർ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയില്ലെന്നും ശരണ്യ മനോജ്​ പറയുന്നു.

error: Protected Content !!