Kerala News

തിരുവനന്തപുരത്ത് കനത്ത മഴ; കഴക്കൂട്ടത്ത് വെള്ളംകയറി

  • 15th October 2023
  • 0 Comments

തിരുവനന്തപുരത്ത് കനത്ത മഴ. കഴക്കൂട്ടത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരെ ഉൾപ്പടെ വീടുകളിൽ നിന്ന് മാറ്റുകയാണ്.അമ്പലത്തിൻകര സബ് സ്റ്റേഷന് സമീപത്തെ 30 ഓളം വീടുകളിലാണ് വെള്ളം കയറിയത്. ഇവിടെ നിന്നും ആളുകളെ മാറ്റി പാർപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഫൈബർ ബോട്ടിലാണ് ആളുകളെ മാറ്റുന്നത്.തിരുവനന്തപുരത്ത് രാത്രിയിൽ ഉടനീളം പെയ്ത മഴ തോരാതെ തുടരുകയാണ്. ശക്തമായ മഴയിൽ തലസ്ഥാന നഗരിയിലെ റോഡുകൾ വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കഴക്കൂട്ടം പൗണ്ടുകടവ്, വേളി ഭാഗങ്ങളിൽ തോട് […]

Kerala News

കെ റെയില്‍ കല്ലിടല്‍ തുടങ്ങി;കഴക്കൂട്ടം കരിച്ചാറയിൽ സംഘർഷം,സമരക്കാരെ ബൂട്ടിട്ട് ചവിട്ടി പൊലീസ്

  • 21st April 2022
  • 0 Comments

തിരുവനന്തപുരം കഴക്കൂട്ടത്ത് കരിച്ചാറയിൽ സിൽവർ ലെെൻ കല്ലിടലിനെതിരെ വീണ്ടും സംഘർഷം.കെ റെയില്‍ സര്‍വേ കല്ലിടലിൽ നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടിച്ചുകൂടി. തുടര്‍ന്ന് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഘർഷത്തിനിടെ ഒരു കോൺഗ്രസ് പ്രവർത്തകൻ ബോധരഹിതനായി വീണു. ബോധരഹിതനായി വീണ പ്രവർത്തകൻ കുറച്ചുസമയം അവിടെ തന്നെ കിടക്കുകയും പിന്നീട് ആംബുലൻസ് എത്തി ,മാറ്റുകയുമായിരുന്നു. ഒരു പ്രകോപനവുമില്ലാതെ പൊലീസ് അടിക്കുകയായിരുന്നുവെന്ന് ഇയാൾ പറഞ്ഞു. പ്രതിഷേധത്തെത്തുടർന്ന് കല്ലിടൽ നിർത്തിവച്ചു. സ‌ർവെ ഉദ്യോഗസ്ഥ‌ർ സ്ഥലത്തുനിന്നും മടങ്ങി.സർവേ നടപടികൾ നിർത്തിവച്ച പ്രദേശമായിരുന്നു കരിച്ചാറ. […]

Kerala News

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ തന്നെ;ബിജെപി സ്ഥാനാർത്ഥിപ്പട്ടിക പൂർണം

  • 17th March 2021
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ തന്നെ മത്സരിക്കുമെന്ന് ബിജെപി ദേശീയനേതൃത്വം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടാണ് ശോഭയെ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാക്കാൻ നിർദേശം നൽകിയത്. കഴക്കൂട്ടത്തെക്കൂടാതെ മറ്റ് നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെക്കൂടി ബിജെപി പ്രഖ്യാപിച്ചതോടെ ബിജെപി സ്ഥാനാർത്ഥിപ്പട്ടിക പൂർണമായി. മാനന്തവാടിയിൽ മുകുന്ദൻ പള്ളിയറയും കരുനാഗപ്പള്ളിയിൽ ബിറ്റി സുധീർ, കൊല്ലത്ത് എം സുനിൽ എന്നിവരാണ് മത്സരിക്കുക. മാനന്തവാടിയിൽ നേരത്തേ മണിക്കുട്ടൻ എന്ന സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നെങ്കിലും, തന്‍റെ സമ്മതത്തോടെയല്ല ഈ പ്രഖ്യാപനമെന്നും, പിൻമാറുകയാണെന്നും മണിക്കുട്ടൻ വ്യക്തമാക്കിയതോടെ പുതിയ സ്ഥാനാർത്ഥിയെ തീരുമാനിക്കുകയായിരുന്നു ശബരിമല […]

error: Protected Content !!