ബിജെപി സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് അനുവദിച്ചതിലും കൂടുതൽ വലിപ്പം; വോട്ടിംഗ് മെഷീനിലെ ചിഹ്നത്തെ ചൊല്ലി തർക്കം

  • 27th March 2021
  • 0 Comments

വോട്ടിംഗ് മെഷീനിലെ ചിഹ്നത്തെ ചൊല്ലി തർക്കം. കാസർഗോഡ് മണ്ഡലത്തിലാണ് സംഭവം. ബിജെപി സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് അനുവദിച്ചതിലും കൂടുതൽ വലിപ്പമെന്നാണ് ആരോപണം. കാസർഗോഡ് ഗവ.കോളജിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളോടൊപ്പം തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടിംഗ് മെഷീൻ പരിശോധിക്കുമ്പോഴാണ് തർക്കം ഉണ്ടായത്. ബിജെപി സ്ഥാനാർത്ഥിയുടെ താമര ചിഹ്നം വലുതും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഏണി ചിഹ്നം ചെറുതുമാണെന്നാണ് ആക്ഷേപം ഉയർന്നത്. സംഭവത്തിൽ യുഡിഎഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകി. വിവരമറിഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥി എൻ. എ നെല്ലിക്കുന്ന് പ്രചാരണം നിർത്തിവച്ച് സ്ഥലത്തെത്തി. […]

അതിർത്തിയിൽ പരിശോധന കർശനമാക്കി കർണാടക

  • 19th March 2021
  • 0 Comments

അതിർത്തി വഴിയുള്ള യാത്രക്ക് കോവിഡ് പരിശോധന വീണ്ടും കർശനമാക്കി കർണാടക. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം നാളെ മുതൽ പ്രവേശനം അനുവദിക്കാനാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. കാസർകോട് അതിർത്തിയിൽ നിന്ന് ദക്ഷിണ കന്നഡയിലേക്ക് പോകുന്നവർക്ക് കർണാടക കോവിഡ് സർട്ടിഫിക്കറ്റ് നേരത്തെ നിർബന്ധമാക്കിയിരുന്നു. ഈ തീരുമാനം കൂടുതൽ കർശനമാക്കാനാണ് ദക്ഷിണ കന്നഡ ഭരണകൂടം ഇപ്പോൾ തീരുമാനിച്ചത്. അതേസമയം, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ അതിർത്തി കടക്കാൻ ഇന്നു കൂടി ഇളവ് അനുവദിച്ചു. വിദ്യാർഥികളും നാട്ടുകാരുമായും […]

error: Protected Content !!