Kerala News

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ദേശീയപാതയിലെ കുഴിയില്‍ വീണു; എസ്ഐയ്ക്ക് പരിക്ക്

  • 11th August 2022
  • 0 Comments

കായംകുളത്ത് ദേശീയ പാതയിലെ കുഴിയില്‍ വീണ് എസ്ഐയ്ക്ക് പരിക്ക്. കായംകുളം പ്രിന്‍സിപ്പല്‍ എസ്ഐ ഉദയകുമാറിനാണ് പരിക്കേറ്റത്. ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കായംകുളം കെപിഎസി ജംഗ്ഷനില്‍ വച്ചാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ സ്‌കൂട്ടര്‍ കുഴിയില്‍ ചാടുകയായിരുന്നു. നിയന്ത്രണം വിട്ട് സ്‌കൂട്ടറില്‍ നിന്ന് വീണാണ് ഉദയകുമാറിന് പരിക്കേറ്റത്. വീഴ്ചയില്‍ ബോധരഹിതനായ എസ്ഐയെ നാട്ടുകാര്‍ ചേര്‍ന്നാണ് കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. കയ്യിനും കാലിനും പരിക്കേറ്റിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ദേശീയപാത 66ല്‍ ഏറ്റവും കൂടുതല്‍ കുഴികളുള്ള […]

Kerala News

കായംകുളത്തും കൊട്ടാരക്കരയിലും വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു, 24 കുട്ടികള്‍ ആശുപത്രിയില്‍

കായംകുളം ടൗണ്‍ ഗവ യുപി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 20 കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. സാമ്പാറും ചോറുമായിരുന്നു സ്‌കൂളിലെ ഭക്ഷണം. ഇന്നലെ രാത്രിയോടെ തന്നെ കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഉടനെ ചികിത്സ തേടിയ ശേഷം തിരികെ വീട്ടില്‍ പോയി. പക്ഷെ ഇന്ന് രാവിലെ കുട്ടികള്‍ക്ക് വീണ്ടും വയറു വേദനയും ക്ഷീണവും അനുഭവപ്പെട്ടതിന് തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല. സംഭവത്തില്‍ ആരോഗ്യവകുപ്പും പൊലീസും അന്വേഷണം […]

Kerala News

വോട്ട് ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല ഇത്തവണ കൂടുതല്‍ വോട്ടുകള്‍ പാര്‍ട്ടിക്ക് കിട്ടി; പ്രതിഭയെ തള്ളി നേതൃത്വം

  • 22nd February 2022
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പില്‍ കായംകുളത്ത് വോട്ട് ചോര്‍ച്ചയുണ്ടായെന്ന യു. പ്രതിഭ എം.എല്‍.എയുടെ വാദം തള്ളി പാര്‍ട്ടി നേതൃത്വം.കായംകുളത്ത് വോട്ട് ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് ഏരിയാ സെക്രട്ടറി അറിയിച്ചു.വോട്ട് ചോർച്ച ഉണ്ടായെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് കണക്കുകൾ നിരത്തി ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ പ്രതിരോധിച്ചു.വോട്ട് ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല ഇത്തവണ കൂടുതല്‍ വോട്ടുകള്‍ പാര്‍ട്ടിക്ക് കിട്ടിയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. കണക്കുകള്‍ നിരത്തിയായിരുന്നു അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് ചോര്‍ന്നത് കായംകുളത്തായിട്ടും അതു ചര്‍ച്ചയായില്ലെന്നും തനിക്കെതിരെ കുതന്ത്രം […]

Kerala News

കായംകുളത്തെ വോട്ട് ചോർച്ച എങ്ങും ചർച്ചയായില്ല;കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങൾ ചവറ്റുകുട്ടയിൽ ആകുന്ന കാലം വിദൂരമല്ല

  • 21st February 2022
  • 0 Comments

നിയമസഭ തിരഞ്ഞെടുപ്പിൽ കായംകുളം നിയോജക മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്ന വിമര്‍ശനവുമായി അഡ്വ. യു. പ്രതിഭ എം.എല്‍.എ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതിഭയുടെ വിമര്‍ശനം. തന്നെ തോൽപ്പിക്കാൻ ശ്രമിച്ച പ്രാദേശിക മാധ്യമ പ്രവർത്തകനെ ഏരിയാ കമ്മിറ്റിയുടെ അറിവോടെ ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയിൽ എടുത്തു. അത് ദുരൂഹമാണ്. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാർട്ടിയെന്ന് വിശ്വസിക്കുന്നില്ല. കുതന്ത്രം മെനഞ്ഞ നേതാക്കന്മാർ വൈകാതെ ചവറ്റുകൊട്ടയിൽ വീഴും പ്രതിഭ കുറിച്ചു. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാർട്ടി എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് […]

പെന്‍ഷന്‍ വിതരണം ചെയ്യുന്നവര്‍ എത്തിയത് വോട്ട് ചെയ്യിക്കാന്‍ എത്തിയവര്‍ക്കൊപ്പം’; പ്രതികരണവുമായി കുടുംബം

  • 31st March 2021
  • 0 Comments

ആലപ്പുഴ കായംകുളത്ത് തപാല്‍ വോട്ടിനൊപ്പം പെന്‍ഷനും വിതരണം നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി കുടുംബം രംഗത്ത്. വോട്ട് ചെയ്യിക്കാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഒപ്പമാണ് പെന്‍ഷന്‍ വിതരണ ചെയ്യുന്നവരും എത്തിയതെന്ന് കുടുംബം വ്യക്തമാക്കി. പെന്‍ഷന്‍ അപ്പോള്‍ തന്നെ കൊടുക്കാന്‍ വന്നപ്പോള്‍ തടഞ്ഞു. വോട്ടിന് ഒപ്പം പെന്‍ഷന്‍ കൊടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. എണ്‍പത് വയസ് കഴിഞ്ഞവരെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ എത്തിയതിനൊപ്പം പെന്‍ഷനും നല്‍കിയെന്നാണ് ആരോപണം. കായംകുളം മണ്ഡലത്തിലെ 77 ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ക്കാണ് വോട്ട് ചെയ്യിക്കാന്‍ എത്തിയതിനൊപ്പം പെന്‍ഷനും […]

Kerala

കായംകുളത്ത് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

ആലപ്പുഴ: കായംകുളത്ത് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. കരീലക്കുളങ്ങര സ്വദേശി ഷമീര്‍ഖാന്‍ ആണ് കൊല്ലപ്പെട്ടത്. മദ്യസംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം. ഇടിച്ച കാര്‍ കിളിമാനൂരില്‍ വെച്ച് പോലീസ് കണ്ടെത്തി. ബാറിനുള്ളിലെ തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. രാത്രി 12 മണിയോടെ ഹൈവേപാലസ് ബാറിനു പുറത്തുവച്ചായിരുന്നു സംഭവം നടന്നത്.സുഹൃത്തുക്കള്‍ക്കൊപ്പം നിന്നിരുന്ന ഷമീറിനെ ഇടിച്ചു തെറിപ്പിച്ച ശേഷം തലയിലൂടെ കാര്‍ കയറ്റി ഇറക്കുകയായിരുന്നു. പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.

error: Protected Content !!