Kerala News

‘കാവ്യയും മഞ്ജുവും സാക്ഷികള്‍’;അധിക കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്

  • 22nd July 2022
  • 0 Comments

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യയും മുന്‍ ഭാര്യ മഞ്ജു വാര്യരും സാക്ഷികള്‍.ക്രൈംബ്രാഞ്ച് അധിക കുറ്റപത്രം സമര്‍പ്പിച്ചെന്ന് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ അറിയിച്ചു. സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപടിക്രമങ്ങളിലൂടെ വിചാരണക്കോടതിയിലേക്ക് എത്തും. നടന്‍ ദിലീപിനെതിരെ തെളിവു നശിപ്പിച്ചു എന്ന വകുപ്പു കൂടി ചേര്‍ത്തു. കേസിലെ നിര്‍ണായക തെളിവായ, നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയ്യിലുണ്ടെന്ന് അന്വേഷണ സംഘം അധിക കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ അത് കണ്ടെത്താന്‍ കഴിയാത്ത വിധം ഒളിപ്പിച്ചെന്നും ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നുണ്ട്.മതിയായ തെളിവുകള്‍ […]

Kerala News

നടിയെ ആക്രമിച്ച കേസ്;കാവ്യ മാധവനെ ഇന്ന് ചോദ്യം ചെയ്യും ,അനൂപും സുരാജും ഇന്ന് ഹാജരാകില്ല,

  • 13th April 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യാ മാധവന് നോട്ടീസ്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാകാനാണ് നോട്ടീസ് നൽകിയത്. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടില്‍ വെച്ചാകും ചോദ്യം ചെയ്യല്‍. വീട്ടില്‍വെച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു കാവ്യയുടെ ആവശ്യം. എന്നാല്‍ പോലീസ് ക്ലബ്ബില്‍ എത്താനായിരുന്നു അന്വേഷണ സംഘം നിര്‍ദേശിച്ചത്. സാക്ഷിയെന്ന നിലയില്‍ എവിടെ ചോദ്യം ചെയ്യണമെന്നു തീരുമാനിക്കാനുള്ള അവകാശം തനിക്കുണ്ടെന്നായിരുന്നു കാവ്യയുടെ നിലപാട്.ദിലീപിന്റെ സംഭാഷണങ്ങള്‍, സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. സുരാജിന്റെ […]

Kerala News

നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ചോദ്യംചെയ്യുക ബാലചന്ദ്രകുമാറിനൊപ്പം,കേസിൽ ദിലീപും അഭിഭാഷകനും ദൃശ്യങ്ങൾ നേരത്തെ കണ്ടെന്ന് ശബ്ദരേഖ

  • 9th April 2022
  • 0 Comments

നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ സംവിധായകൻ ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തി ചോദ്യംചെയ്യും. കാവ്യയുടെ ചോദ്യം ചെയ്യൽ ദിവസമായ തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബിൽ ഹാജരാകാൻ ബാലചന്ദ്രകുമാറിന് അന്വേഷണ സംഘം നിർദ്ദേശം നൽകി. കാവ്യയ്ക്കെതിരായ തെളിവുകളിൽ ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പുകളുമുണ്ട്. ഇത് കേസിൽ വളരെ നിർണായകമാണെന്നാണ് വിലയിരുത്തൽ. സുരാജിന്റെ ഫോണില്‍ നിന്നും ലഭിച്ച ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ഫോണ്‍ സംഭാഷണമടക്കം […]

Kerala News

നടിയെ ആക്രമിച്ച കേസ്;കാവ്യ മാധവനെ ചോദ്യം ചെയ്‌തേക്കും

  • 30th March 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ നടി കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ദിലീപിനെ ചോദ്യം ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ദിലീപിനൊപ്പം കാവ്യ മാധവനും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് അന്വേഷണ സംഘം പറയുന്നു. അതേസമയം വധ ഗൂഢാലോചന കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്നും വാദം കേൾക്കും. ഇന്നലെ ദിലീപിൻറെ അഭിഭാഷകൻറെ വാദം പൂർത്തിയായിരുന്നില്ല. ഉച്ചക്ക് 1.45 ന് ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിൾ ബഞ്ചാണ് വാദം […]

error: Protected Content !!