തിയറ്റർ പൂരപ്പറമ്പാക്കാൻ തമ്പാൻ വരുന്നു; കാവൽ നവംബര്‍ 25ന് പ്രദർശനത്തിന്
നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനാകുന്ന കാവൽ നവംബർ 25ന് പ്രദർശനത്തിനെത്തുന്നു. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ആക്ഷന്‍ ക്രൈം ത്രില്ലറാണ് ചിത്രം. കേരളത്തിൽ മാത്രം 220 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം തുറക്കുന്ന തിയറ്ററുകളിലേക്ക് ആദ്യമെത്തുന്ന സൂപ്പര്‍താര ചിത്രം കൂടിയാണ് കാവൽ. തമ്പാൻ എന്നാണ് ചിത്രത്തിലെ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്. സുരേഷ് ഗോപിയെ കൂടാതെ രഞ്ജി പണിക്കരും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്..സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, […]
